കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ട​ക്ക​മി​ട്ടു
Friday, May 22, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി മു​ഖേ​ന ജി​ല്ല​യി​ലെ മു​ഴു​വ​ൻ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ വാ​ങ്ങി, രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ന​ൽ​കും.

ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യി വാ​ങ്ങി​യ മ​രു​ന്നു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​തി​ഭ​യ്ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​ക്ഷം ജി​ല്ല​യി​ലെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കും മ​രു​ന്നു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ വാ​ങ്ങി ് എ​ത്തി​ക്കു​മെ​ന്നും അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​രാ​യ റ​ജി തോ​മ​സ്, കെ.​ജി. അ​നി​ത, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​തി​ഭ, ആ​ർ​എം​ഒ ഡോ. ​ജീ​വ​ൻ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ബി​ജി​ലി പി ​ഈ​ശോ, വ​ത്സ​മ്മ മാ​ത്യു, എം.​എ. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.