ജി​ല്ല​യി​ലെ മൂ​ന്ന് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ 25ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട:പ​ത്ത​നം​തി​ട്ട, ഇ​ര​വി​പേ​രൂ​ർ, അ​യി​രൂ​ർ എ​ന്നീ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം 25നു ​രാ​വി​ലെ 11.30 ന് ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി മു​ക​ളി​ല​ത്തെ നി​ല​യി​ൽ ക്വാ​ർ​ട്ടേ​ഴ്സും താ​ഴ​ത്തെ നി​ല​യി​ൽ ഓ​ഫീ​സു​മാ​ണ് ഉ​ള്ള​ത്. ഡു​വ​ൽ കോ​ട്ടേ​ജ് സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ര​വി​പേ​രൂ​ർ, അ​യി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സ് സ്മാ​ർ​ട്ട് വി​ല്ലേ​ജു​ക​ളാ​യി സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ര​വി​പേ​രൂ​ർ എ​ന്നീ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലും അ​യി​രൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലും നി​ർ​വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.