ലൈ​സ​ൻ​സു​ള്ള ക​ർ​ഷ​ക​ർ​ക്കും പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി: പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി
Saturday, May 23, 2020 10:41 PM IST
തി​രു​വ​ല്ല: തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​ത്തി​നു പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.നേ​ര​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​ൻ അ​നു​വാ​ദം ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​യോ​ര ക​ർ​ഷ​ക മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ ശ​ല്യം തീ​ർ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​രാ​ജു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.