കാ​ര്‍​ഷി​കപ​മ്പു​ക​ള്‍ സൗ​രോ​ര്‍​ജ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് അ​ന​ര്‍​ട്ട് പ​ദ്ധ​തി
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഊ​ര്‍​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള അ​ന​ര്‍​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ര്‍​ഷി​ക പ​മ്പു​ക​ള്‍ സോ​ളാ​റി​ലേ​ക്ക് മാ​റ്റു​ന്ന പ​ദ്ധ​തി തു​ട​ങ്ങി. കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ന്ന​തി​നും ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​യോ​ടൊ​പ്പം അ​ധി​ക വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നി​ല​വി​ല്‍ കൃ​ഷി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യി​ല്‍ നി​ന്നും കാ​ര്‍​ഷി​ക ക​ണ​ക്ഷ​നാ​യി എ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​മ്പു​ക​ള്‍ സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും. ക​ര്‍​ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​മ്പു​സെ​റ്റു​ക​ള്‍ സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കി അ​ധി​ക വ​രു​മാ​നം നേ​ടാ​നും സാ​ധി​ക്കും.

ഒ​രു എ​ച്ച്പി മു​ത​ല്‍ 10 എ​ച്ച്പി വ​രെ​യു​ള്ള പ​മ്പു​ക​ള്‍ സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാം. 1 എ​ച്ച്പി ശേ​ഷി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കെ​ഡ​ബ്ല്യു എ​ന്ന ക​ണ​ക്കി​ന് സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കാം.

പ​മ്പ് ക​പ്പാ​സി​റ്റി​യു​ടെ 1 1/2 മ​ട​ങ്ങ് പ​ര​മാ​വ​ധി സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കാം. ഒ​രു എ​ച്ച്പി പ​മ്പ് സോ​ളാ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് 54,000 രൂ​പ ചെ​ല​വ് വ​രും. അ​തി​ല്‍ 60 ശ​ത​മാ​നം തു​ക കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ​ബ്സി​ഡി​യാ​യി ന​ല്‍​കും. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ​മ്പു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാം. പ​മ്പി​ന്‍റെ ഉ​പ​യോ​ഗം ക​ഴി​ഞ്ഞാ​ല്‍ ബാ​ക്കി സ​മ​യ​ത്ത് സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി കെ​എ​സ്ഇ​ബി ഗ്രി​ഡി​ല്‍ ന​ല്‍​കു​ക വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക വ​രു​മാ​നം ല​ഭി​ക്കും. ഈ ​പ​ദ്ധ​തി​ക്കാ​യി അ​ന​ര്‍​ട്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു കി​ലോ​വാ​ട്ട് ശേ​ഷി​ക്ക് 100 ച​തു​ര​ശ്ര അ​ടി നി​ഴ​ല്‍ ര​ഹി​ത സ്ഥ​ലം ആ​വ​ശ്യ​മാ​യി വ​രും.

അ​ന​ര്‍​ട്ടി​ന്‍റെ കീ​ഴി​ല്‍ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഊ​ര്‍​ജ മി​ത്ര സെ​ന്‍റ​ര്‍ വ​ഴി സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും. സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള നി​ഴ​ല്‍ ര​ഹി​ത സ്ഥ​ലം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0468-2224096 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ക്കു​ക.