കോ​ള​ജ് ബ​സ് നി​യ​ന്ത്ര​ണം​ വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി,ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Saturday, May 23, 2020 10:43 PM IST
കോ​ഴ​ഞ്ചേ​രി: കോ​ള​ജ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഡ്രൈ​വ​ർ കോ​ന്നി കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി മാ​ത്യു​വി​ന് (50) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. കോ​ന്നി താ​വ​ള​പ്പാ​റ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ ബ​സാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30ന്് ​ടി​കെ റോ​ഡി​ൽ മാ​രാ​മ​ണ്‍ നെ​ടു​ന്പ്ര​യാ​ർ ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ബ​സ്.
പ​രി​ക്കേ​റ്റ മാ​ത്യു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.