കു​ഞ്ഞ് ക്ലാ​വി​സും മാ​താ​പി​താ​ക്ക​ളും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി
Saturday, May 23, 2020 10:43 PM IST
അ​ടൂ​ർ: ജീ​വി​തം ക​രു​പി​ടി​പ്പി​ക്കാ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​പ്പോ​യ മി​സോ​റം സ്വ​ദേ​ശി ലാ​ൽ​ലി​ൻ സാ​ങും കു​ടും​ബ​വും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.ലാ​ൽ​ലി​ൻ സാ​ങി​ന്‍റെ ഭാ​ര്യ ല​മ്യ​കൊ​ണ്യാ​ക് നാ​ഗ​ലാ​ൻ​ഡു​കാ​രി​യാ​ണ്.

സ്വ​ന്തം നാ​ട്ടി​ൽ ഇ​വ​രു​ടെ വി​വാ​ഹ​ബ​ന്ധ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് ജോ​ലി തേ​ടി കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​ത്. മ​ക​ൻ ക്ലാ​വി​സും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.മു​ന്പ് കേ​ര​ള​ത്തി​ലെ​ത്തി ജോ​ലി​ചെ​യ്ത് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന സാ​ങ് പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി ഉ​റ​പ്പാ​ക്കി​യാ​ണെ​ത്തി​യ​തെ​ങ്കി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണാ​യ​തോ​ടെ ജോ​ലി​യു​മി​ല്ല, പ​ണ​വു​മി​ല്ല, ഇ​വ​ർ ദു​രി​ത​ത്തി​ലു​മാ​യി. ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ക്ലാ​വി​സി​ന്‍റെ വി​ശ​പ്പി​നും ക​ര​ച്ചി​ലി​നും മു​ന്പി​ൽ ഭാ​ഷ​യും അ​ഭി​മാ​ന​വു​മെ​ല്ലാം മ​റ​ന്ന് മാ​താ​വ് ല​മ്യ ഭ​ക്ഷ​ണ സ​ഹാ​യം തേ​ടി പോ​ലീ​സ് ക്യാ​ന്പി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ദു​രി​ത ക​ഥ പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ങ് ത​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​നെ​ത്തി​യ അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല​യോ​ടും സെ​ക്ര​ട്ട​റി പ്രീ​ഷി​ൽ​ഡ​യോ​ടും ത​ങ്ങ​ളു​ടെ അ​വ​സ്ഥ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്രം കൊ​ടു​മ​ണ്‍ യൂ​ണി​റ്റി​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​വും, ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി ന​ല്കു​ക​യും ചെ​യ്തു.

രാ​ജ്യ​മെ​ങ്ങും കോ​വി​ഡ് ഭീ​തി​യി​ലാ​യ​തോ​ടെ സാ​ങി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഇ​വ​രെ വി​ളി​ക്കു​ക​യും പി​ണ​ക്കം മാ​റ്റു​ക​യും തി​രി​കെ നാ​ട്ടി​ലെ​ത്തു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സാ​ങി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ഭ്യ​ർ​ത്ഥ​ന പ​രി​ഗ​ണി​ച്ച് മി​സോ​റാം ചീ​ഫ് സെ​ക്ര​ട്ട​റി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ക​ള​ക്ട​ർ ഇ​വ​ർ​ക്ക് യാ​ത്രാ അ​നു​മ​തി​യും ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്യു​ക​യു​മാ​യി​രു​ന്നു.