പത്തനംതിട്ട കണ്ണങ്കരയി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം
Monday, May 25, 2020 9:19 PM IST
പ​ത്ത​നം​തി​ട്ട: ക​ണ്ണ​ങ്ക​ര​യി​ൽ നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യാ​ണ് സം​ഘ​ടി​ച്ച​ത്. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നുസമീപം ഇവരെ പോ​ലീ​സ് ഇ​ട​പെ​ട്ടു പ​റ​ഞ്ഞ​യ​ച്ചു. സ്വ​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ ബ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ ഇ​വ​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ്, ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും. തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ അ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ സ്വ​ന്തം നാ​ട്ടി​ലെ ആ​ളു​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ തീ​വ​ണ്ടി​ക​ൾ​ക്കു പു​റ​മേ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ത​ങ്ങ​ൾ​ക്കു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​രാ​തി​പ്പെ​ട്ടു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലി​സ് ആ​ദ്യം തൊ​ഴി​ലാ​ളി​ക​ളെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി​യെ​ങ്കി​ലും ഇ​വ​ർ പി​രി​ഞ്ഞു പോ​കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ൾ ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കാ​യി ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ളെ സ​മീ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. പ്ര​ത്യേ​ക പാ​സ് വേ​ണ​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു. ക​ള​ക്ട​റേ​റ്റി​ലെ​ത്തി പാ​സ് ല​ഭി​ക്കു​മോ​യെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ അ​ന്വേ​ഷി​ച്ച​താ​യും പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ബ​സി​നു പാ​സ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ നി​ന്ന​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി​യ​ത് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്രേ​ര​ണ​യി​ലാ​ണെ​ന്ന പേ​രി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്തു. അ​ഴൂ​ർ മ​ണി​മം​ഗ​ല​ത്ത് വി​ജ​യ​കു​മാ​ർ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.