സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ടി​ത്തു​ട​ങ്ങി
Monday, May 25, 2020 9:21 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളും ജി​ല്ല​യ്ക്കു​ള്ളി​ൽ സ​ർ​വീ​സ് തു​ട​ങ്ങി. നാ​മ​മാ​ത്ര​മാ​യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് യാ​ത്ര. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി, റാ​ന്നി, ത​ണ്ണി​ത്തോ​ട്, ളാ​ക്കൂ​ർ, കൊ​ടു​മ​ൺ, അ​ടൂ​ർ, ക​ല​ഞ്ഞൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് ഉ​ട​മ​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​ഡി​ഒ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യേ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.