കാ​റ്റും മ​ഴ​യും റാ​ന്നി​യി​ൽ നാ​ശം വി​ത​ച്ചു, പ്ര​ധാ​ന പാ​ത​ക​ളി​ല​ട​ക്കം ഗ​താ​ഗ​ത ത​ട​സം
Thursday, May 28, 2020 9:13 PM IST
റാ​ന്നി: കാ​റ്റി​ലും മ​ഴ​യി​ലും റാ​ന്നി മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​ന​ഷ്ടം. ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ച്ച മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റാ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യ​ത്. വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ശി​ഖ​രം ഒ​ടി​ഞ്ഞും വീ​ണ​തു കാ​ര​ണം പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല​ട​ക്ക ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ട​വ​ഴി​ക​ളി​ലും മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ യാ​ത്രാ​ത​ട​സം രൂ​ക്ഷ​മാ​യി​രു​ന്നു.

നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും കാ​റ്റി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. റാ​ന്നി വാ​ളി​പ്ലാ​ക്ക​ൽ എ​ൻ​എം എ​ൽ​പി സ്കൂ​ളി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സ്കൂ​ളി​നു സ​മീ​പ​ത്തെ മ​ഹാ​ഗ​ണി​മ​രം ഒ​ടി​ഞ്ഞു​വീ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ളും വ​ൻ​തോ​തി​ൽ ഒ​ടി​ഞ്ഞു. വൈ​ദ്യു​തി ത​ട​സ​വും എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യി. ഉ​തി​മൂ​ട്, കീ​ക്കൊ​ഴൂ​ർ, മേ​ക്കൊ​ഴൂ​ർ, ബ്ലോ​ക്ക് പ​ടി, മ​ന്ദി​രം​പ​ടി ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം കാ​റ്റി​ൽ വ​ൻ​തോ​തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ട്.

കൃ​ഷി​ക്കാ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം ഉ​ണ്ടാ​യ​ത്. ഓ​ണ​വി​പ​ണി​യി​ൽ ഏ​ത്തേ​ണ്ട​താ​യ ഏ​ത്ത​വാ​ഴ കൃ​ഷി​ക​ൾ​ക്കാ​ണ് ന​ഷ്ടം. ക​പ്പ, ചേ​ന തു​ട​ങ്ങി കൃ​ഷി​ക​ളും നാ​ശം സം​ഭ​വി​ച്ചു. റ​ബ​ർ മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഒ​ടി​ഞ്ഞു വീ​ണു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തു​കാ​ര​ണം റാ​ന്നി ടൗ​ൺ ഉ​ൾ​പ്പെ​ടെ ഇ​രു​ട്ടി​ലാ​യി. അ​ഗ്‌​നി​ശ​മ​ന​സേ​ന​യെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. കെ​എ​സ്ടി​പി റോ​ഡു​പ​ണി​ക​ൾ ന​ട​ക്കു​ന്ന കാ​ര​ണം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് അ​വ​രു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലും ഇ​ന്ന​ലെ കാ​റ്റും മ​ഴ​യും നാ​ശ​ന​ഷ്ടം വി​ത​ച്ചി​ട്ടു​ണ്ട്.

ഇ​ടി​മി​ന്നി​ൽ വീ​ടു ത​ക​ർ​ന്നു

റാ​ന്നി: ക​ന​ത്ത വേ​ന​ൽ​മ​ഴ​യോ​ടു​കൂ​ടി ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ക്കം പ​കു​തി​യോ​ളം ഭാ​ഗം ത​ക​ർ​ന്നു. റാ​ന്നി മോ​തി​ര​വ​യ​ൽ 52 കോ​ള​നി​ക്കു സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജ​യ​പ്പ​ൻ​നാ​യ​രു​ടെ വീ​ടി​നാ​ണ് മി​ന്ന​ലി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ടെ​റ​സ്, ഭി​ത്തി എ​ന്നി​വ ത​ക​രു​ക​യും ത​റ​യി​ൽ പാ​കി​യി​രു​ന്ന ടൈ​ൽ​സ് പൊ​ട്ടി ഇ​ള​കി. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൂ​ടി റാ​ന്നി​യി​ലും പ​രി​സ​ര​ത്തും പെ​യ്ത ക​ന​ത്ത ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി.