വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി
Thursday, May 28, 2020 9:13 PM IST
തി​രു​വ​ല്ല: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തു കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യി ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പു​ളി​ക്കീ​ഴ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ തി​രു​വ​ല്ല ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ക​ണ്ടു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
ക​ഴി​ഞ്ഞ 13നു ​നെ​ടു​മ്പ്രം എ​എ​ന്‍​സി ജം​ഗ്ഷ​നി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ പാ​സോ മ​റ്റോ ഇ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി എം ​സാ​ന്‍​ഡ് ക​യ​റ്റി​കൊ​ണ്ടു​വ​ന്ന ലോ​റി പി​ടി​കൂ​ടി​യി​രു​ന്നു. റാ​ന്നി കാ​വു​ങ്ക​ല്‍ ഗ്രാ​നൈ​റ്റ്സി​ന്‍റെ റാ​ന്നി യാ​ര്‍​ഡി​ല്‍ നി​ന്നും എം ​സാ​ന്‍​ഡ് ക​യ​റ്റി​യ ലോ​റി വ്യാ​ജ പാ​സു​കൊ​ണ്ടാ​ണ് ലോ​ഡു​മാ​യെ​ത്തി​യ​ത്. വ്യാ​ജ​മാ​യി പാ​സ് നി​ര്‍​മി​ച്ച പ്ര​തി മ​ല​യാ​ല​പ്പു​ഴ മു​ക്കു​ഴി പ്ര​വീ​ണ്‍ ടി. ​നാ​രാ​യ​ണ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പോ​ലീ​സി​ന്‍റെ ക്രൈം ​ഡ്രൈ​വ് സം​വി​ധാ​ന​ത്തി​ലൂ​ടെ ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് ഒ​രു​ക്കി​യ​ത്.
ഇ​താ​ദ്യ​മാ​യി പോ​ലീ​സി​ന്‍റെ ക്രൈം ​ഡ്രൈ​വ് ആ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി, യൂ​സ​ര്‍ ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും മ​ജി​സ്‌​ട്രേ​റ്റി​നു ല​ഭ്യ​മാ​ക്കി പ്ര​തി​യെ ക​ണ്ടു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.