ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​നു വീ​തി​യി​ല്ല, ലോ​റി ത​ക​രാ​റി​ലാ​യ​തോ​ടെ ഗ​താ​ഗ​തം ബു​ദ്ധി​മു​ട്ടി​ൽ
Thursday, May 28, 2020 9:13 PM IST
റാ​ന്നി: ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ലെ ക​യ​റ്റ​ത്തി​ൽ ലോ​ഡു​മാ​യെ​ത്തി​യ ത​ക​രാ​റി​ലാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ലു ദി​വ​സം. കു​ത്തു​ക​യ​റ്റ​വും വ​ള​വു​മാ​യ മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം റോ​ഡി​നു വീ​തി കു​റ​ഞ്ഞ ഭാ​ഗ​മാ​ണി​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ക​ഷ്ടി​ച്ചു ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്ന​ത്. ലോ​റി, ബ​സ് എ​ന്നി​വ​യ്ക്കു പോ​കാ​നി​ട​മി​ല്ല. ചെ​ത്തോ​ങ്ക​ര -അ​ത്തി​ക്ക​യം റോ​ഡ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കോ​ടി​ക​ൾ മു​ട​ക്കി പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നു മു​ന്പ് എ​ട്ടു മു​ത​ൽ 10 മീ​റ്റ​ർ വ​രെ​വീ​തി​യി​ൽ റോ​ഡ് വി​ക​സി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​ക​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ നി​ർ​മാ​ണ സ​മ​യ​ത്ത് നി​ല​വി​ലു​ള്ള വീ​തി​യി​ൽ മാ​ത്രം ടാ​റിം​ഗ് ന​ട​ത്തി​യ​തി​നാ​ൽ റോ​ഡി​നു വീ​തി കൂ​ടി​യ​തു​മി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡു കൊ​ടു​ക്കാ​നു​ള്ള വീ​തി റോ​ഡി​നി​ല്ല. ബി​എം ടാ​റിം​ഗ് ക​ഴി​ഞ്ഞു. ഇ​നി ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ലു​ങ്കു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ശാ​സ്ത്രീ​യ​ത ഉ​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.