സു​ര​ക്ഷ, ബോ​ധ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്കു പോ​ലീ​സ്
Thursday, May 28, 2020 9:13 PM IST
പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ലും മ​റ്റും സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഉ​ണ്ടാ​കു​ന്ന എ​ല്ലാ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഡൊ​മ​സ്റ്റി​ക് കോ​ണ്‍​ഫ്‌​ലി​ക്റ്റ് റെ​സൊ​ലു​ഷ​ന്‍ സെ​ന്‍റ​ര്‍ (ഡി​സി​ആ​ര്‍​സി) പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ സെ​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു ഹെ​ല്‍​പ്ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
വ​നി​താ​സെ​ല്‍ ഇ​ന്‍​സ്പെ​ക്ട​റെ ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യി വീ​ടു​ക​ളി​ലും മ​റ്റും ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ക​യാ​ണു സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ഹെ​ല്‍​പ് ഡെ​സ്‌​കി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പോ​ലീ​സ് സ​ഹാ​യം തേ​ടാ​മെ​ന്നും ഇ​തി​നു വാ​ട്‌​സ്ആ​പ്പ് സൗ​ക​ര്യ​മു​ള്ള 9497987057 എ​ന്ന ന​മ്പ​റി​ലേ​ക്കോ [email protected] എ​ന്ന ഇ​മെ​യി​ല്‍ ഐ​ഡി​യി​ലോ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ബ​ന്ധ​പ്പെ​ടാം.
വ​നി​താ ശി​ശു വി​ക​സ​ന​വ​കു​പ്പ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, നി​ര്‍​ഭ​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നു സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ക ല​ക്ഷ്യ​മാ​ക്കി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്, ജ​ന​മൈ​ത്രി പ​ദ്ധ​തി, മ​റ്റു സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന 'Learn To Live With Covid-19'എ​ന്ന ബ​ഹു​ജ​ന​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
കു​ട്ടി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ്-19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ചും മാ​സ്‌​കു​ക​ള്‍ ശ​രി​യാ​യി ധ​രി​ക്ക​ല്‍, ഉ​പ​യോ​ഗം, ശാ​സ്ത്രീ​യ​മാ​യി ന​ശി​പ്പി​ച്ചു​ക​ള​യ​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, വ്യ​ക്തി​ശു​ചി​ത്വം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ ഉ​ദ്ദേ​ശ്യം.
ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​ക​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ലം​ഘ​ന​ങ്ങ​ള്‍ പോ​ലീ​സി​നൊ​പ്പം അ​യ​ല്‍​വാ​സി​ക​ളും നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ജ​ന​മൈ​ത്രി പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗും മ​റ്റും ന​ട​ത്തി​യും ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു.
ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​ത് തു​ട​രും.
മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച എ​ല്ലാ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​പെ​ടു​ന്നു​വെ​ന്നു നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് സാ​ന്നി​ധ്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.