പ​ത്ത​നം​തി​ട്ട അ​ര​മ​ന​ചാ​പ്പ​ലി​ലും മാ​ര്‍​പാ​പ്പ​യ്‌​ക്കൊ​പ്പം ജ​പ​മാ​ല അ​ര്‍​പ്പ​ണം
Friday, May 29, 2020 9:32 PM IST
പ​ത്ത​നം​തി​ട്ട: വ​ത്തി​ക്കാ​ന്‍ തോ​ട്ട​ത്തി​ലെ മേ​രി​യ​ന്‍ ഗ്രോ​ട്ടോ​യി​ല്‍​നി​ന്നു​കൊ​ണ്ട് പ​രി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ന​യി​ക്കു​ന്ന ജ​പ​മാ​ല​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലും ക്ര​മീ​ക​ര​ണം.കോ​വി​ഡ് വൈ​റ​സ് ബാ​ധ​യി​ല്‍​നി​ന്നു​ള്ള മോ​ച​ന​ത്തി​നാ​യു​ള്ള പ്രാ​ര്‍​ഥ​ന​യി​ല്‍ ലോ​ക​ത്തു​ള്ള തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​ചേ​ര്‍​ന്ന് പാ​പ്പാ​യ്‌​ക്കൊ​പ്പം പ്രാ​ര്‍​ഥി​ക്കും. ഇ​ന്നു രാ​ത്രി ഒ​മ്പ​തി​ന് പ​ത്ത​നം​തി​ട്ട അ​ര​മ​ന ചാ​പ്പ​ലി​ലും മാ​ര്‍​പാ​പ്പ​യോ​ടു ചേ​ര്‍​ന്ന് ജ​പ​മാ​ല അ​ര്‍​പ്പ​ണം ക്ര​മീ​ക​രി​ക്കും.

നി​ത്യാ​രാ​ധ​ന ചാ​പ്പ​ല്‍ കൂ​ദാ​ശ നാ​ളെ

പ​ത്ത​നം​തി​ട്ട: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ര്‍​ന്നു നി​ര്‍​മി​ച്ച നി​ത്യാ​രാ​ധ​ന ചാ​പ്പ​ല്‍ നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ കൂ​ദാ​ശ ചെ​യ്യും. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ പ​ക​ല്‍ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഉ​ണ്ടാ​കും.