ഫ​ല​വൃ​ക്ഷത്തൈക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം
Saturday, May 30, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മവ​കു​പ്പി​ന്‍റെ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ തൈ ​വി​ത​ര​ണം 2020-21 പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ കൃ​ഷി ഭ​വ​നു​ക​ൾ മു​ഖേ​ന വി​വി​ധ ഇ​നം ഫ​ല​വൃ​ക്ഷ​തൈ​ക​ളും ടി​ഷ്യു​ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ളും വി​ത​ര​ണം ചെ​യ്യും. ഒ​ന്നാം​ഘ​ട്ട വി​ത​ര​ണം ജൂ​ണ്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ര​ണ്ടാം​ഘ​ട്ട തൈ ​വി​ത​ര​ണം ജൂ​ലൈ മാ​സം ആ​ദ്യ ആ​ഴ്ച ഞാ​റ്റു​വേ​ല ച​ന്ത​ക​ളു​ടെ സ​മ​യ​ത്ത് ന​ട​ത്തും. ഫ​ല​വൃ​ക്ഷ തൈ​ക​ൾ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.