ക്ലാ​സ് തു​ട​ങ്ങി​യ വി​വ​രം അ​റി​യാ​തെ ആ​ദി​വാ​സി​ക്കു​ട്ടി​ക​ള്‍ ‌
Monday, June 1, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: ജൂ​ണെ​ത്തി​യി​ട്ടും സ്കൂ​ള്‍ തു​റ​ക്കാ​ത്ത​ത് എ​ന്ത് എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക്കു​ടി​ക​ള്‍.

സ്കൂ​ള്‍ തു​റ​ന്നാ​ല്‍ അ​ധ്യാ​പ​ക​രെ​ത്തും. കു​ട്ടി​ക​ളെ വാ​ഹ​ന​മെ​ത്തി​ച്ച് കൊ​ണ്ടു​പോ​കും. യൂ​ണി​ഫോ​മും പു​സ്ത​ക​ങ്ങ​ളും ഒ​ക്കെ ന​ല്‍​കും. കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​റി​ല്ല. എ​ന്നാ​ല്‍ നാ​ട്ടി​ലു​ണ്ടാ​യ മാ​റ്റം ആ​ദി​വാ​സി​ക്കു​ടി​ക​ളി​ല്‍ എ​ത്തി​യി​ട്ടി​ല്ല. നാ​ട്ടി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​മൊ​ക്കെ ന​ട​ക്കു​ന്ന വി​വ​രം ഇ​വ​ര്‍ കേ​ട്ട​റി​ഞ്ഞി​ട്ടു​ണ്ട്. ‌

ഇ​ന്ന​ലെ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​രം​ഭി​ച്ചു​വെ​ന്ന വി​വ​രം ഒ​ന്നും ആ​ദി​വാ​സി​ക്കു​ടി​യി​ലെ മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഇ​വ​ര്‍​ക്ക​റി​യി​ല്ല. ടി​വി​യോ മൊ​ബൈ​ലോ ഒ​ന്നും ഇ​വ​ര്‍​ക്കി​ല്ല. ഇ​തു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ അ​ധ്യാ​പ​ക​രൊ​ക്കെ എ​ത്തി​യി​രു​ന്ന​താ​യി അ​വ​ര്‍​ക്ക​റി​യാം. ത​ങ്ങ​ള്‍​ക്ക് ഇ​തൊ​ന്നും വാ​ങ്ങാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​താ​ണ്.‌

228 കു​ടും​ബ​ങ്ങ​ളി​ലാ​യി 726 പേ​രാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​യി ജീ​വി​ച്ചു വ​രു​ന്ന​ത്. ഇ​വ​രി​ല്‍ 97 കു​ടും​ബ​ങ്ങ​ള്‍ റാ​ന്നി​പെ​രു​നാ​ട്, സീ​ത​ത്തോ​ട്, നാ​റാ​ണം​മൂ​ഴി, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കൊ​ടും​വ​ന​ത്തി​നു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ള്‍​ക്ക് കീ​ഴി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​വ​രാ​ണ്.

വൈ​ദ്യു​തി ക​ണ്ടി​ട്ടു​ള്ള​ത​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്തി​ട്ടി​ല്ലാ​ത്ത​യും മേ​ല്‍​വി​ലാ​സ​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന ഇ​വ​രോ​ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്റ​ര്‍​നെ​റ്റി​നെ കു​റി​ച്ചും ലാ​പ്ടോ​പ്പി​നെ​യും മൊ​ബൈ​ലി​നെ കു​റി​ച്ചും വാ ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും ഇ​ന്‍റ​ര്‍​നെ​റ്റ് ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ദി​വാ​സി​ക്കു​ടി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍. ‌