ത​ണ​ലി​ലും ഫ​സ്റ്റ്‌​ബെ​ല്‍ ക്ലാ​സ്; സ​ഹാ​യ​ത്തി​ന് അ​ധ്യാ​പ​ക​രും ‌
Monday, June 1, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​യ ത​ണ​ലി​ലും കു​ട്ടി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഫ​സ്റ്റ്‌​ബെ​ല്‍ ക്ലാ​സു​ക​ള്‍ ഒ​രു​ക്കി. ഒ​ന്നാം ക്ലാ​സി​ല്‍ ഒ​രു കു​ട്ടി​യും ര​ണ്ടാം ക്ലാ​സി​ല്‍ ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ത​ണ​ലി​ല്‍ ഉ​ള്ള​ത്.‌
ത​ണ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ല​ഭ്യ​മ​ല്ല എ​ന്ന വി​വ​രം അ​ധ്യാ​പ​ക​നാ​യ പ്ര​ശാ​ന്ത് കു​മാ​ര്‍ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് ലാ​പ്‌​ടോ​പ്പ് സൗ​ക​ര്യം ഒ​രു​ക്കു​ക​യും കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക്ലാ​സ് കേ​ള്‍​ക്കു​ക​യും തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. ‌ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ലും ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ലും കു​ട്ടി​ക​ള്‍ ആ​വേ​ശ​പൂ​ര്‍​വം പ​ങ്കാ​ളി​ക​ളാ​യി. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ത​ണ​ലി​ലെ​ത്തി കു​ട്ടി​ക​ള്‍​ക്ക് ഇ​ന്നു മു​ത​ല്‍ ടെ​ലി​വി​ഷ​നി​ല്‍ ക്ലാ​സ് കാ​ണു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ‌