77 പ്ര​വാ​സി​ക​ള്‍ കൂ​ടി എ​ത്തി; 44 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍
Tuesday, June 2, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​റു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 77 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 44 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 33 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ മൂ​ന്നു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ണ് എ​ത്തി​യ​ത്. മൂ​ന്നു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും ര​ണ്ടു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.
അ​ബു​ദാ​ബി - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ മൂ​ന്നു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും ര​ണ്ടു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍​ജി ല്ല​ക്കാ​രാ​യ 30 പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ 14 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഏ​ഴു ഗ​ര്‍​ഭി​ണി​ക​ള്‍ അ​ട​ക്കം 16 പേ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ബ​ഹ്റി​ന്‍ - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ഒ​ന്പ​തു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ഒ​രു ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. കു​വൈ​റ്റ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 27 ജി​ല്ല​യി​ലേ​ക്ക് പ്ര​വാ​സി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ 19 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​ലാ​ല-​ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പു​രു​ഷ​ന്‍​മാ​രെ​ത്തി. ഇ​വ​ര്‍ മൂ​ന്നു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.

ട്രെ​യി​നി​ല്‍ 91 പേ​ര്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 91 പേ​രെ​ത്തി. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​റ​ങ്ങി​യ ഇ​വ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​ച്ചു. ഇ​വ​രി​ല്‍ 10 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 81 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.