സൗ​ക​ര്യം ഒ​രു​ക്കാ​തെ​യു​ള്ള ഓ​ണ്‍​ലൈ​ൻ അ​ധ്യ​യ​നം കു​ട്ടി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി: ഡി.​കെ. ജോ​ണ്‍
Tuesday, June 2, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: സാ​ങ്കേ​തി​ക സൗ​ക​ര്യം ഒ​രു​ക്കാ​തെ ഓ​ണ്‍​ലൈ​ൻ അ​ധ്യ​യ​നം ആ​രം​ഭി​ച്ച​ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ.​ഡി.​കെ. ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​യി​ര​ക​ണ​ക്കി​ന് കു​ട്ടി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് തീ​രു​മാ​നം. സ്മാ​ർ​ട്ട് ഫോ​ണോ, ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മോ, ടി​വി​യോ ഇ​ല്ലാ​ത്ത​വ​ർ പ​ഠ​ന​ത്തി​നു പു​റ​ത്താ​കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു ചേ​ർ​ന്ന​ത​ല്ല. എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു നി​ർ​ത്താ​ൻ ബാ​ധ്യ​ത​പ്പെ​ട്ട സ​ർ​ക്കാ​ർ ഒ​രു​വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത് ശ​രി​യ​ല്ലെ​ന്ന് ഡി.​കെ. ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഠ​ന​സൗ​ക​ര്യം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ ഏ​റെ മാ​ന​സി​ക വ്യ​ഥ​യി​ലാ​ണ്. ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​ല​പ്പു​റ​ത്തെ ഒ​ന്പ​താം​ക്ലാ​സു​കാ​രി​യു​ടെ ദാ​രു​ണാ​ന്ത്യം. ദ​ളി​ത്, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല​ട​ക്കം ഇ​ങ്ങ​നെ​യൊ​രു പ​ഠ​ന പ്ര​ക്രി​യ​യെ സം​ബ​ന്ധി​ച്ച് അ​റി​വു ല​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ല. കു​ട്ടി​ക​ൾ​ക്കു പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.