1564 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​കൂ​ടി യാ​ത്ര​യാ​യി
Thursday, June 4, 2020 9:39 PM IST
തി​രു​വ​ല്ല: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത് 1564 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍. തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​റ​പ്പെ​ട്ട ട്രെ​യി​നി​ല്‍ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും 30-ല്‍​പ​രം ബ​സു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​രെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​ത്. മേ​യ് 27ന് ​തി​രു​വ​ല്ല​യി​ല്‍ നി​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ട്രെ​യി​നി​ല്‍ 1468 പേ​ര്‍ യാ​ത്ര​യാ​യി​രു​ന്നു.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം, വെ​ള്ളം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​ര്‍ പി.​ജോ​ണ്‍ വ​ര്‍​ഗീ​സ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എ​ല്‍​ഒ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്.