ക്വ​ട്ടേ​ഷ​ൻ മ​ർ​ദ​നം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, June 4, 2020 9:39 PM IST
അ​ടൂ​ർ: വാ​ഹ​നം മ​റി​ച്ചു​വി​ല്പ​ന​ക്കാ​ര​നെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ചു വ​ഴി​യി​ൽ ത​ള്ളി​യ​തി​നു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ. കൊ​ല്ലം നെ​ടു​മ്പ​ന​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം പു​ത്ത​ൻ​വീ​ട്ടി​ൽ ഫൈ​സി​ൽ (33), കൊ​ല്ലം സ്വ​ദേ​ശി പ​ന്ത​ളം മ​ങ്ങാ​രം ശാ​ന്തി യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ര​ജ​നി​യി​ൽ ര​ഞ്ചി​ത്ത് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ന്ത് (പൊ​ട്ടാ​ഷ്), ഹാ​ഷിം, ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഒ​രാ​ൾ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. വാ​ഹ​ന വി​ല്പ​ന​ക്കാ​രാ​യ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ അ​ന​ന്തു ഭ​വ​നി​ൽ അ​ന​ന്തു കാ​ർ പ​ണ​യം വ​ച്ച് വാ​ങ്ങി​യ 60000 രൂ​പാ തി​രി​കെ ലോ​ക്ക് ഡൗ​ൺ മൂ​ലം തി​രി​കെ കൊ​ടു​ക്കാ​തെ​യി​രു​ന്ന​തി​നെ തു​ട​ർ​ന്ന്ആ​സൂ​ത്രി​ത​മാ​യി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.