14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19
Thursday, June 4, 2020 9:46 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഉ​യ​ർ​ന്ന ക​ണ​ക്ക്. 14 പേ​രി​ലാ​ണ് ഇ​ന്ന​ലെ മാ​ത്രം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ ജി​ല്ല​യി​ൽ 69 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 23 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. ഒ​രാ​ൾ മ​രി​ച്ചു. 45 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​ന്പ​തു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന​വ​രും അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​വ​രി​ൽ 11 പേ​രി​ലും പ്ര​ത്യേ​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 11 പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു​പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ പോ​സി​റ്റീ​വ് കേ​സു​ക​ളാ​യ​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രും മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ 31ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഏ​ഴം​കു​ളം സ്വ​ദേ​ശി​നി​യാ​യ 45 കാ​രി​യാ​യ ന​ഴ്സി​നെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ർ​ക്ക് ടൈ​ഫോ​യ്ഡ് കൂ​ടി ബാ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ മൂ​ന്നു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ- വെ​ട്ടി​പ്രം സ്വ​ദേ​ശി​യാ​യ 35 കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ (32), മ​ക​ൻ (അ​ഞ്ച്). ഈ ​കു​ടും​ബം മേ​യ് 24ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. ഗു​ജ​റാ​ത്തി​ൽ നി​ന്നും 27ന് ​രാ​ജ്കോ​ട്ട് ട്രെ​യി​നി​ൽ എ​ത്തി​യ ഇ​ര​വി​പേ​രൂ​ർ കോ​ഴി​മ​ല സ്വ​ദേ​ശി​യാ​യ 67കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ (58).
മേ​യ് 26ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ ഓ​ത​റ സ്വ​ദേ​ശി​യാ​യ 64 കാ​ര​ൻ, 27ന് ​കു​വൈ​റ്റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ പ​റ​ക്കോ​ട് സ്വ​ദേ​ശി​യാ​യ 22 കാ​രി, 27ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു​മെ​ത്തി​യ ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ 25 കാ​ര​ൻ, 28ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ അ​റു​കാ​ലി​ക്ക​ൽ സ്വ​ദേ​ശി​യാ​യ 58കാ​ര​ൻ, 28ന് ​കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി​യ നെ​ടു​മ​ണ്‍ സ്വ​ദേ​ശി​യാ​യ 47 കാ​ര​ൻ, 29ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ തേ​ക്കു​തോ​ട് സ്വ​ദേ​ശി​നി​യാ​യ 22 കാ​രി, ജൂ​ണ്‍ ഒ​ന്നി​ന് കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 58 കാ​രി, ഒ​ന്നി​ന് കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​നി​യാ​യ 48 കാ​രി എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ മ​റ്റു​ള്ള​വ​ർ.
ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്കു കൂ​ടി രോ​ഗ​വി​മു​ക്തി​യാ​യി. റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മും​ബൈ കൊ​ളാ​ബ​യി​ൽ നി​ന്നെ​ത്തി​യ കു​ള​ന​ട സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി​യു​മാ​ണ് രോ​ഗ​വി​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 23 ആ​യി.