ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത​ത് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യൊ​ട്ടാ​കെ വൃ​ക്ഷ​ത്തൈ ന​ടീ​ൽ. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം തൈ​ക​ളാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ടു​ന്ന​തി​നാ​യി വി​ത​ര​ണം ചെ​യ്തു.ജി​ല്ലാ​ത​ല വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ടീ​ലും റാ​ന്നി ഐ​ത്ത​ല പ​ള്ളി​ക്ക​ട​വി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
വ​നം, കൃ​ഷി വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്പാ​ദി​പ്പി​ച്ച വൃ​ക്ഷ തൈ​ക​ളു​ടെ വി​ത​ര​ണ​വും തൈ​ന​ടീ​ലും ന​ട​ന്നു.

ജി​ല്ല​യി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം മു​ളം തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ,റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഐ​ത്ത​ല പ​ള​ളി​ക്ക​ട​വി​ൽ മു​ളം തൈ​ക​ൾ ന​ട്ടു. മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് ഉ​ത്പാ​ദി​പ്പി​ച്ച ഒ​രു ല​ക്ഷം മു​ളം തൈ​ക​ളാ​ണു ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.കൃ​ഷി, വ​നം, ക്ഷീ​ര​വി​ക​സ​നം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, യു​വ​ജ​ന​ക്ഷേ​മം, വി​ദ്യാ​ഭ്യാ​സം, റ​വ​ന്യൂ, സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ക​ഐ​സ്ഇ​ബി, പി​സി​കെ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്നാ​ണു ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൈ​വി​ത​ര​ണ​വും ന​ടീ​ലും ന​ട​ത്തി​യ​ത്.

സം​യോ​ജി​ത ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ കൃ​ഷി വ​കു​പ്പ് ഉ​ത്പാ​ദി​പ്പി​ച്ച​തും സം​ഭ​രി​ച്ച​തു​മാ​യ 4.84 ല​ക്ഷ​ത്തോ​ളം ഫ​ല വൃ​ക്ഷ​ത്തൈ​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ളു​മാ​ണു വി​ത​ര​ണം ചെ​യ്യു​ന്ന​തും ന​ടു​ന്ന​തും.

ത​രി​ശു​നി​ല​ത്ത് ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി ഐ​ത്ത​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ള​ളി പ​രി​സ​ര​ത്ത് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ കു​ടം​പു​ളി തൈ ​ന​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​സു​രേ​ഷ്, റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പൊ​ന്നി​തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബോ​ബി എ​ബ്ര​ഹാം, റാ​ന്നി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ്, പ​ത്ത​നം​തി​ട്ട സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​ബി സു​ഭാ​ഷ്, പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ അ​നി​ല മാ​ത്യു, മ​ഹാ​ത്മ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്രോ​ഗ്രാം ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ഹ​രി, സോ​ഷ്യ​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഹി​ലാ​ൽ ബാ​ബു, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.