ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ​രി​പാ​ടി പ​ത്ത​നം​തി​ട്ട​യി​ൽ
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് വ​ശ​ങ്ങ​ളി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ്, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി.​ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​ബി.​സു​ഭാ​ഷ് എ​ന്നി​വ​ർ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. ക്ലീ​ൻ കേ​ര​ളാ ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ ദി​ലീ​പ് കു​മാ​ർ, ദി​ശ സെ​ക്ര​ട്ട​റി ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ, യം​ഗ് പ്രൊ​ഫ​ഷ​ണ​ലു​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ള​ക്ട​റേ​റ്റ് കാ​ന്‍റീ​ൻ പ​രി​സ​ര​ത്ത് ക​റി​വേ​പ്പി​ൻ തോ​ട്ടം ഒ​രു​ങ്ങു​ന്നു

പ​ത്ത​നം​തി​ട്ട: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി സാ​മൂ​ഹി​ക സം​ഘ​ട​ന​യും ദി​ശ (ഡെ​മോ​ക്രാ​റ്റി​ക് ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ ഇ​ൻ​സോ​ഷ്യ​ൽ ആ​ന്‍റ് ഹെ​ൽ​ത്ത് ആ​ക്ഷ​ൻ) പ​ത്ത​നം​തി​ട്ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കാ​ന്‍റീ​ൻ പ​രി​സ​ര​ത്ത് ക​റി​വേ​പ്പി​ൻ തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക​റി​വേ​പ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് ന​ടു​ന്ന​തി​നു​ള്ള തൈ​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ദി​ശ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി ദി​ലീ​പ് കു​മാ​ർ, സെ​ക്ര​ട്ട​റി ഷാ​ൻ ഗോ​പ​ൻ, ര​മേ​ശ് ഗോ​പ​ൻ, ട്ര​ഷ​റ​ർ ഷി​ജു എം ​സാം​സ​ണ്‍, സോ​ണി​യാ സൂ​സ​ൻ ജോ​സ​ഫ്, നീ​തു ഏ​ബ്ര​ഹാം, പ്രി​ൻ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.