ജി​ല്ല​ക്കാ​രാ​യ 125 പ്ര​വാ​സി​ക​ള്‍​ കൂ​ടി എ​ത്തി
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി തി​ങ്ക​ളാ​ഴ്ച 21 വി​മാ​ന​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 125 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 23 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും നാ​ലു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 102 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ട്രെ​യി​നു​ക​ളി​ല്‍ എ​ട്ടു​പേ​ര്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​സാ​മു​ദ്ദീ​ന്‍ - എ​റ​ണാ​കു​ളം, നി​സാ​മു​ദ്ദീ​ന്‍ - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ എ​ട്ടു പേ​ര്‍​കൂ​ടി എ​ത്തി. നി​സാ​മു​ദ്ദീ​ന്‍ - എ​റ​ണാ​കു​ളം സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ജി​ല്ല​ക്കാ​രാ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​ര്‍ അ​ഞ്ചു​പേ​രും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​സാ​മു​ദ്ദീ​ന്‍ - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ജി​ല്ല​ക്കാ​രാ​യ മൂ​ന്നു പേ​രാ​ണെ​ത്തി​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും ര​ണ്ടു​പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.