കോ​വി​ഡ്: ഇ​ന്ന​ലെ ല​ഭി​ച്ച​ത് ആ​റ് പോ​സി​റ്റീ​വ്, 12 നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ ‌
Wednesday, July 1, 2020 10:16 PM IST
ാപ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗ​മു​ക്തി​യും ആ​യി. പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ​യും വ​ള​രെ കു​റ​ച്ച് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. രോ​ഗ​മു​ക്തി​യാ​യ​വ​രു​ടേ​തു​ൾ​പ്പെ​ടെ 12 നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ളാ​ണ് പോ​സി​റ്റീ​വ് കൂ​ടാ​തെ ല​ഭി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 1579 സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലെ കാ​ല​താ​മ​സ​മാ​ണ് ഫ​ല​ങ്ങ​ൾ വൈ​കു​ന്ന​ത്.
ഇ​ന്നു മു​ത​ൽ സാ​മൂ​ഹിക​വ്യാ​പ​ന സാ​ധ്യ​ത വി​ല​യി​രു​ത്താ​നാ​യി സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ക​യു​മാ​ണ്. ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കു​ന്ന​ത് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വി​ൽ ശേ​ഖ​രി​ച്ച​യ​യ്ക്കു​ന്ന സ്ര​വ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വൈ​കു​ന്ന​തോ​ടെ ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യേ​ണ്ടി​വ​രും. ഇ​ന്ന​ലെ 331 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 15371 സാ​ന്പി​ളു​ക​ൾ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.‌

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​ർ: ക​ഴി​ഞ്ഞ ജൂ​ണ്‍ 16 ന് ​യു​എ​ഇ​യി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (44) 18 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി​നി (29), 16 ന് ​മാ​ൾ​ഡോ​വ​യി​ൽ നി​ന്നും​വ​ന്ന കു​ന്ന​ന്താ​നം സ്വ​ദേ​ശി (20), 25 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പ​റ​ന്ത​ൽ സ്വ​ദേ​ശി (22), 11 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി (29), 13 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ഇ​ല​ന്തൂ​ർ, നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി​നി (30). ‌

ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ 296 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 109 ആ​യി.

നി​ല​വി​ൽ 186 പേ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 178 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി, പ​ന്ത​ളം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യു​ണ്ട്. അ​ഞ്ചു പേ​ർ കോ​ട്ട​യം,ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം, ഒ​രാ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​മു​ള​ള ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ലും ചി​കി​ത്സ​യി​ൽ ഉ​ണ്ട്. ‌