ഒ​റ്റ​ദി​നം രോ​ഗ​മു​ക്തി 30 പേ​രി​ൽ ‌
Thursday, July 2, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു ത​വ​ണ ഫ​ലം നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ച്ച​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി​യു​ടെ തോ​തു വ​ർ​ധി​ച്ചു. ഒ​റ്റ​ദി​വ​സം കൊ​ണ്ട് 30 പേ​രി​ൽ രോ​ഗ​മു​ക്തി ആ​ദ്യ​മാ​യാ​ണ്. പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ ഒ​ന്പ​തു​പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ‌രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രി​ൽ 10 ദി​വ​സ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ രോ​ഗ​മു​ക്തി​യാ​കും.
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ 14 ദി​വ​സം ക​ഴി​ഞ്ഞാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. നേ​ര​ത്തെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. 139 പേ​രി​ലാ​ണ് ഇ​തേ​വ​രെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ‌