ഓ​ണ്‍​ലൈ​ൻ പ​ഠ​ന സ​ഹാ​യി ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം
Friday, July 3, 2020 10:32 PM IST
പ​ന്ത​ളം: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള പൊ​തു ഇ​ട​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് പ​ഠ​ന സ​ഹാ​യ​വു​മാ​യി ടെ​ലി​വി​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ​ന്ത​ളം ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ചേ​രി​ക്ക​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ.​സ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ രാ​ധാ രാ​മ​ച​ന്ദ്ര​ൻ, ല​സി​ത ടീ​ച്ച​ർ, കൗ​ണ്‍​സി​ല​ർ ഷാ ​എ. കോ​ടാ​ലി​പ​റ​ന്പ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, പ​ന്ത​ളം ബി​പി​ഒ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്ത​ളം ന​ഗ​ര​സ​ഭ, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്, തു​ന്പ​മ​ണ്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ, ലൈ​ബ്ര​റി​ക​ൾ, സ്പോ​ർ​ട്സ് സ്കൂ​ളു​ക​ൾ, തു​ന്പ​മ​ണ്‍ യു​പി​എ​സ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 13 ടി​വി ക​ൾ സ്ഥാ​പി​ക്കും.