ചി​റ​യി​റ​മ്പ് റോ​ഡ് വി​ക​സ​നം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം അ​നു​വ​ദി​ച്ചു
Saturday, July 4, 2020 10:27 PM IST
മാ​രാ​മ​ൺ: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​റ​യി​റ​മ്പ് - തി​രു​വ​ഞ്ചാം​കാ​വ്- പാ​ല​യ്ക്കാ​ട്ട് ചി​റ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​ഴ്, എ​ട്ട്,12 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡു​ക​ളാ​ണി​വ.

ചെ​ട്ടി​മു​ക്ക് തോ​ണി​പ്പു​ഴ റോ​ഡി​ൽ തി​രു​വ​ഞ്ചാം​കാ​വ് ക്ഷേ​ത്രം മു​ത​ൽ ചി​റ​യി​റ​മ്പ് ജം​ഗ്ഷ​ൻ വ​രെ​യും പാ​ല​യ്ക്കാ​ട്ട് ചി​റ മു​ത​ൽ തി​രു​വ​ഞ്ചാം​കാ​വ് വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് റീ​ടാ​റിം​ഗ്, ഐ​റീ​ഷ് ഡ്രെ​യി​ൻ എ​ന്നി​വ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് ഇ​തി​നു​ള്ള തു​ക അ​നു​വ​ദി​ച്ച​ത്.
വ​ഴി​യോ​ര​വി​ശ്ര​മ​ത്തി​നും മാ​ന​സി​കോ​ല്ലാ​സ​ത്തി​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ നാ​ലു​ണി​ക്കാ​റ്റ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഖ്യ നെ​ല്ല​റ​യാ​യ നെ​ടു​മ്പ്ര​യാ​ർ പു​ഞ്ച​യി​ലാ​ണ് പാ​ല​യ്ക്കാ​ട്ട് ചി​റ. ക​ർ​ഷ​ക​ർ കൃ​ഷി​ക്കാ​വ​ശ്യ​ മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ളും മ​റ്റും എ​ത്തി​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.
ര​ണ്ടു റോ​ഡു​ക​ളു​ടെ​യും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തിയാ​യ​താ​യും നി​ർ​മ്മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ ങ്ങു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​റി​യിച്ചു.