അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് ദു​രി​തം‌
Sunday, July 5, 2020 10:23 PM IST
കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക​ൾ ദു​രി​ത​ത്തി​ലാ​യി ‌

നി​ര​ണം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ് അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം ദു​രി​തം ഏ​റു​ന്നു. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ക​യാ​ണ്. ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ മൂ​ലം നി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.‌

ഇ​ര​തോ​ട്, തേ​വേ​രി, ക​ട​പ്ര, ആ​ല​ന്തു​രു​ത്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കു​ന്നി​ല്ല. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടു മൂ​ല​മു​ള്ള ദു​രി​ത​ങ്ങ​ളും ഇ​ര​ട്ടി​ക്കും.‌

ഇ​ര​തോ​ട് പ​ള്ളി​ക്ക് കി​ഴ​ക്കു​വ​ശം ഇ​ട​യോ​ടി ചെ​മ്പ് പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ട​ച്ച​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നു ത​ട​സ​മു​ള്ള​താ​യി പ​റ​യു​ന്നു. ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് പ​ത്തോ​ളം വീ​ട്ടു​കാ​രാ​ണ്. ‌

ക​ട​പ്ര - വീ​യ​പു​രം ലി​ങ്ക് റോ​ഡ് നി​ർ​മി​ച്ച​തോ​ടെ തേ​വേ​രി റോ​ഡി​നും ലി​ങ്ക് റോ​ഡി​നും മ​ധ്യേ താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് മൂ​ലം പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്. വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കാ​ൻ കു​ഴ​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് തെ​ളി​ക്കാ​ത്ത​തി​നാ​ൽ ഒ​ഴു​ക്കി​ല്ല.നി​ര​ണം ഡ​ക്ക് ഫാം ​റോ​ഡി​ൽ നേ​ർ​ക്ക​ട​വി​ന് സ​മീ​പം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​തു​മൂ​ലം അ​ടു​ത്ത കാ​ല​ത്ത് ടാ​ർ ചെ​യ്ത റോ​ഡ് മു​ഴു​വ​നും ഇ​ള​കി. കോ​ല​റ​യാ​റി​ലേ​ക്ക് സ്ഥാ​പി​ച്ചി​രു​ന്ന ഓ​ട​ക​ൾ വ്യ​ക്തി​ക​ൾ നി​ക​ത്തി​യ​തും വി​ന​യാ​യി.‌

ആ​ലും​തു​രു​ത്തി പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ശം ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ഒ​രേ​പോ​ലെ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു​ണ്ട്. മ​ഴ പെ​യ്താ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ണ്.‌

തി​രു​വ​ല്ല - കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ ക​ട​പ്ര എ​സ്എ​ൻ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലും ആ​ലും​തു​രു​ത്തി ച​ന്ത​യ്ക്ക് വ​ട​ക്കു​വ​ശ​വും മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഒ​രേ പോ​ലെ ബു​ദ്ധി​മു​ട്ടാ​ണ്. റോ​ഡി​ൽ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു.‌

ക​ട​പ്ര എ​സ് എ​ൻ ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഓ​ട നി​ർ​മി​ച്ച​താ​ണ്.എ​ന്നാ​ൽ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം വെ​ള്ള​മൊ​ഴി​ഞ്ഞു പോ​കു​ന്നി​ല്ല. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ട്ടാ​യി ശ്ര​മി​ച്ചെ​ങ്കി​ലെ ഇ​ത് പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം. ‌