വ്യ​വ​സാ​യ​വ​കു​പ്പ് ടി​വി ച​ല​ഞ്ച്: ആ​റ​ന്മു​ള​യി​ൽ ന​ൽ​കി​യ​ത് 10 ടി​വി​ക​ൾ ‌
Monday, July 6, 2020 10:42 PM IST
കോ​ഴ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ടി​വി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് കൂ​ടു​ത​ൽ വ്യ​വ​സാ​യി​ക​ൾ എ​ത്തി​യ​തോ​ടെ പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്നു. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സം​രം​ഭ​ക​രാ​ണ് ടി​വി ച​ല​ഞ്ചി​നാ​യി വ്യ​വ​സാ​യ വ​കു​പ്പി​നെ സ​ഹാ​യി​ക്കു​ന്ന​ത്.
ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 10 ടി​വി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ൽ അ​ഞ്ച് പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, ആ​റ​ന്മു​ള, വെ​ണ്ണി​ക്കു​ളം എ​ന്നീ അ​ഞ്ച് ബി​ആ​ർ​സി​ക​ളി​ലാ​യി ഇ​തി​ന​കം പ​ത്ത് ടി​വി​ക​ളാ​ണ് ന​ൽ​കി​യ​ത്. ഇ​നി പ​ത്ത് ടി​വി​ക​ൾ കൂ​ടി ന​ൽ​കു​മെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌‌