വീ​ട് വ​യ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് ടി​വി സ​മ്മാ​നി​ച്ചു ‌
Monday, July 6, 2020 10:42 PM IST
അ​ടൂ​ർ: അ​ന​ന്ദ​പ്പ​ള്ളി യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വീ​ട് വ​യ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു വീ​ട്ടി​ലെ കു​ട്ടി​യു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന സം​ബ​ന്ധ​മാ​യി ഒ​രു ടി​വി​യും ഡി​ജി​റ്റ​ൽ ആ​റു മാ​സ​ത്തേ​ക്കു ന​ൽ​കി. ഇ​തോ​ടൊ​പ്പം പ​ഠ​ന​ത്തി​നു ടി​വി ഇ​ല്ലാ​ത്ത എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ൽ​ഇ​ഡി ടി​വി​യും ഡി​ജി​റ്റ​ൽ ക​ണ​ക്ഷ​നും ന​ൽ​കി. പ​ന്ത​ളം തെ​ക്കേ​ക്ക​ര കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ വീ​ട് വ​യ​റിം​ഗ് ന​ട​ത്തി വൈ​ദ്യു​തി ന​ൽ​കു​ക​യും സോ​ണി ജോ​ഷ്വാ, വി.​കെ. സ്റ്റാ​ൻ​ലി, ജോ​സ് പ​ത്തി​ശേ​രി​ൽ, ജോ​സ് പാ​റ​വി​ള, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ, ഹ​ർ​ഷ കു​മാ​ർ, എ​ബി തോ​മ​സ്, ക​മ​ല​ഹാ​സ​ൻ, ലി​ജു സ​ഖ​റി​യ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ടി​വി വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ‌