കോ​ന്നി താ​ലൂ​ക്ക്ത​ല മോ​ക്ഡ്രി​ല്‍ വ​യ്യാ​റ്റു​പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു
Tuesday, July 7, 2020 10:42 PM IST
ചിറ്റാർ: വ​യ്യാ​റ്റു​പു​ഴ​യി​ല്‍ "ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍' ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 21 പേ​രെ "ര​ക്ഷ​പ്പെ​ടു​ത്തി'​ക്കൊ​ണ്ട് കോ​ന്നി താ​ലൂ​ക്കു​ത​ല മോ​ക്ഡ്രി​ൽ. ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ്, പ​ത്ത​നം​തി​ട്ട, കോ​ന്നി, സീ​ത​ത്തോ​ട് എ​ന്നീ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു​മാ​യി എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 37 പേ​ര്‍, പോ​ലീ​സി​ല്‍ നി​ന്നും 10 പേ​ര്‍, ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നും അ​ഞ്ച് പേ​ര്‍, റ​വ​ന്യൂ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കോ​ന്നി താ​ലൂ​ക്ക്ത​ല ഐ​ആ​ര്‍​എ​സ് സം​ഘം എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ബു​ല​ന്‍​സ്, അ​സ്‌​കാ ലൈ​റ്റ്, ജെ​സി​ബി, ഓ​ഫ്‌​റോ​ഡ് ജീ​പ്പ്, ഏ​ണി, ക​യ​ര്‍, സ്‌​ട്രെ​ച്ച​ര്‍, പി​പി​ഇ കി​റ്റ്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി കോ​ന്നി താ​ലൂ​ക്കി​നു കീ​ഴി​ലു​ള്ള വ​യ്യാ​റ്റു​പു​ഴ​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് സം​ഘ​ടി​പ്പി​ച്ച മോ​ക്ക്ഡ്രി​ല്ലി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലും ര​ക്ഷ​പ്പെ​ടു​ത്ത​ലും അ​ര​ങ്ങേ​റി​യ​ത്. മോ​ക്ഡ്രി​ല്ലാ​ണെ​ന്ന് അ​റി​യാ​തെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ദ്യം കാ​ര്യ​മെ​ന്തെ​ന്ന് അ​റി​യാ​തെ ആ​ശ​ങ്ക​പ്പെ​ട്ടു. കാ​ര്യം അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രി​ല്‍ ചി​ല​രും 'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍' പ​ങ്കാ​ളി​യാ​യി​രു​ന്നു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, ഐ​ആ​ര്‍​എ​സ് റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ഓ​ഫീ​സ​ര്‍ ആ​ര്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജെ​സി​ക്കു​ട്ടി മാ​ത്യു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ സി​നി, ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു വ​ട്ട​മ​ല, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​സി വി​ശ്വാ​നാ​ഥ്, കോ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ ശ്രീ​കു​മാ​ര്‍, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​ര്‍, ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​കെ. ദി​ബു, ചി​റ്റാ​ര്‍ എ​സ്ഐ ര​ജി​ത് കു​മാ​ര്‍, മൂ​ഴി​യാ​ര്‍ എ​എ​സ്ഐ വി.​എ​സ്. ജോ​യി,വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഡി​ഡി​എം​എ ഇ​ന്‍റ​ര്‍ ഏ​ജ​ന്‍​സി ഗ്രൂ​പ്പ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ഹി​ത് ആ​ര്‍. ശേ​ഖ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.