ജീ​വാ​മൃ​ത​മാ​യി അ​മൃ​തം പ​ദ്ധ​തി
Wednesday, July 8, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​വി​യു​ന്ന​വ​ര്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​മാ​യി ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ന്‍റെ അ​മൃ​തം പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​രു​ന്നു​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള​ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​യു​ര്‍​ര​ക്ഷാ ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കു​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, ആ​ശ-​അ​ങ്ക​ണ​വാ​ടി-​കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, കോ​വി​ഡ് പ്ര​തി​രോ​ധ സേ​ന, പ്ര​ദേ​ശ​ത്തെ ആ​യൂ​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന​താ​ണ് ആ​യൂ​ര്‍​ര​ക്ഷാ ടാ​സ്‌​ക് ഫോ​ഴ്‌​സ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നും ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റു​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 63 സ​ര്‍​ക്കാ​ര്‍ ആ​യൂ​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍ വ​ഴി 3000 ത്തോ​ളം പേ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും മ​റ്റ് സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കും സ്വാ​സ്ഥ്യം എ​ന്ന പേ​രി​ല്‍ പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കു​ന്ന പ​ദ്ധ​തി​യും ന​ട​ന്നു​വ​രു​ന്നു.
60 വ​യ​സി​ന് മു​ക​ളി​ലു​ള​ള​വ​ര്‍​ക്ക് സു​ഖാ​യു​ഷ്യം എ​ന്ന പേ​രി​ല്‍ അ​വ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക പ്രോ​ജ​ക്ടും ന​ട​പ്പാ​ക്കി വ​രു​ന്നു. കോ​വി​ഡ് രോ​ഗ വി​മു​ക്ത​രാ​യ വ്യ​ക്തി​ക​ള്‍​ക്ക് പൂ​ര്‍​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി പു​ന​ര്‍​ജ്ജ​നി എ​ന്ന പ​ദ്ധ​തി വ​ഴി ആ​യൂ​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്.
ഈ ​പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം എ​ല്ലാ​വ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം, മാ​സ്‌​ക് ധ​രി​ക്കു​ക, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച് ഈ ​മ​ഹാ​മാ​രി​യെ അ​ക​റ്റു​വാ​ന്‍ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി. വി. ​ഷീ​ലാ മേ​ബി​ല​റ്റ്, ജി​ല്ലാ ആ​യു​ര്‍​വേ​ദ കോ​വി​ഡ് റെ​സ്‌​പോ​ണ്‍​സ് സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ആ​ര്‍. കൃ​ഷ്ണ കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് - 0468 2324337, ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ - 8281806371, 8075984152 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.