ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളു​ക​ൾ മു​റി​ഞ്ഞു, ഓ​ൺ​ലൈ​ൻ പ​ഠ​ന​വും മു​ട​ങ്ങി
Wednesday, July 8, 2020 10:22 PM IST
ഓ​മ​ല്ലൂ​ര്‍: റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ ബി​എ​സ്എ​ന്‍​എ​ല്‍ കേ​ബി​ളു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​ത് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തെ​യും ബാ​ധി​ക്കു​ന്നു.
ഓ​മ​ല്ലൂ​ര്‍ - ഇ​ല​ന്തൂ​ര്‍ റോ​ഡി​ല്‍ ഐ​മാ​ലി വ​ഴി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ കേ​ബി​ളു​ക​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്.
റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ബി​ളു​ക​ള്‍ മു​റി​ഞ്ഞ​ത്.
ഇ​രു​നൂ​റോ​ളം ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന കേ​ബി​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ പ​ല​വീ​ടു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന​വും മു​ട​ങ്ങി.
റോ​ഡു​ക​ളി​ല്‍ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​ത് മു​ന്‍​കൂ​ട്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ക്കാ​ത്ത​താ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബി​എ​സ്എ​ന്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.
മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് പ​ണി​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ കേ​ബി​ളു​ക​ള്‍ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
മാ​റ്റി സ്ഥാ​പി​ക്കാ​ൻ കേ​ബി​ളു​ക​ളി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ത​ക​രാ​റു​ക​ൾ പ​രി​ഹ​ രി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്നു​ണ്ട്.