ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പൊ​തു​ഗ​താ​ഗ​ത​വും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ക​യോ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ലെ യാ​ത്ര​ക​ൾ പോ​ലീ​സ് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഒ​ന്നും ത​ന്നെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് പു​റ​ത്തേ​ക്കു പോ​കാ​നോ അ​ക​ത്തേ​ക്ക് ക​ട​ക്കാ​നോ പൊ​തു ഗ​താ​ഗ​ത​ത്തി​നോ കൂ​ട്ടം കൂ​ടു​ന്ന​തി​നോ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നോ അ​നു​വാ​ദ​മി​ല്ല. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, റ​വ​ന്യു, ആ​രോ​ഗ്യം തു​ട​ങ്ങി​യ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വ​കു​പ്പു​ക​ളു​ടെ​ത​ല്ലാ​ത്ത ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.
കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

കു​ല​ശേ​ഖ​ര​പ​തി, ക​ണ്ണ​ങ്ക​ര മേ​ഖ​ല​ക​ൾ പൂ​ർ​ണ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ കു​ന്പ​ഴ​യി​ലേ​ക്കു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യി അ​ട​ച്ച് ഇ​ന്ന​ലെ മു​ത​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. നാ​ല് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്. അ​ബാ​ൻ ജം​ഗ്ഷ​നി​ലും കു​ന്പ​ഴ​യി​ലും ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞ​തി​നൊ​പ്പം ഇ​ട​വ​ഴി​ക​ളും അ​ട​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ലേ​ക്ക് ഇ​ന്ന​ലെ കു​ന്പ​ഴ​യി​ൽ നി​ന്നെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ മൈ​ല​പ്ര പ​ള്ളി​പ്പ​ടി വ​ഴി​യാ​ണ് വ​ന്ന​ത്.
കു​ല​ശേ​ഖ​ര​പ​തി, ക​ണ്ണ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​നി​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ നി​ന്നും കു​ന്പ​ളാം​പൊ​യ്ക​യി​ലേ​ക്കു മ​ൽ​സ്യ​ക്ക​ച്ച​വ​ട​ത്തി​നു​പോ​യ കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യാ​യ 54 കാ​ര​നെ​തി​രെ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് 23 കേ​സു​ക​ളി​ലാ​യി 21 പേ​രെ ഇ​ന്ന​ലെ​അ​റ​സ്റ്റ് ചെ​യ്തു.
നാ​ലു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 26 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.