കെഎസ്ഇബിയിൽ ഇളവില്ല; എല്ലാവരും ജോലിയ്ക്കെത്തണം
Thursday, July 9, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്ന നി​ർ​ദേ​ശം കെ​എ​സ്ഇ​ബി​യി​ൽ ബാ​ധ​ക​മാ​ക്കാ​ത്ത​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ. ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്ന ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും കെ​എ​സ്ഇ​ബി​ക്ക് ഇ​തു ബാ​ധ​ക​മ​ല്ല.
ജൂ​ൺ 30 വ​രെ കെ​എ​സ്ഇ​ബി​യി​ലും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​ശേ​ഷം മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് ബോ​ർ​ഡി​ന്‍റെ സ​ർ​ക്കു​ല​ർ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു.
ഓ​ഫീ​സ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ് നി​ർ​ദ്ദേ​ശി​ച്ച​തി​നാ​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ഹാ​ജ​രാ​കാ​നു സ്വ​യം ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​നു​മാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​തു പ്രാ​വ​ർ​ത്തി​ക​മാ​കി​ല്ലെ​ന്നും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മ​തി​യെ​ന്നും ധാ​ര​ണ​യു​ള്ള​താ​യും പ​റ​യു​ന്നു.
യാ​തൊ​രു സു​ര​ക്ഷ​യും ഇ​ല്ലാ​തെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ക​ള​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും സു​ര​ക്ഷ ഇ​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യു​മാ​ണ് ആ​ളു​ക​ൾ പ​ണം അ​ട​ക്കാ​ൻ നി​ൽ​ക്കു​ന്ന​ത്. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ചു​കൊ​ടു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
വൈ​ദ്യു​തി ത​ട​സം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര്യ​ങ്ങ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ​ക്ക് പോ​കേ​ണ്ടി വ​രും.
നി​ത്യ​വും നി​ര​വ​ധി പേ​രു​മാ​യി ഇ​ട​പെ​ടു​ന്ന​ത് ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​തെ​ങ്കി​ലും ഒ​രു ജീ​വ​ന​ക്കാ​ര​ന് രോ​ഗം പി​ടി​പ്പെ​ട്ടാ​ൽ കൂ​ട്ട​മാ​യി ക്വാ​റ​ന്‍റൈ​നീ​ൽ പോ​കേ​ണ്ടി​വ​രും. ജീ​വ​ന​ക്കാ​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ്, പി​പി​ഇ കി​റ്റ് എ​ന്നി​വ ന​ൽ​ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ അ​പ​ര്യാ​പ്ത​ത കാ​ര​ണം ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​യ​ത്ത് എ​ത്താ​നും ക​ഴി​യു​ന്നി​ല്ല. സ്വ​ന്ത​മാ​യി വാ​ഹ​നം ഇ​ല്ലാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്. ഗ​ർ​ഭി​ണി​ക​ൾ, അം​ഗ പ​രി​മി​ത​ർ ഇ​വ​രൊ​ക്കെ കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
പ​രി​മി​ത​മാ​യ ജീ​വ​ന​ക്കാ​രെ മാ​ത്രം​നി​യ​മി​ച്ച് മ​റ്റു​ള്ള​വ​രെ അ​ടി​യ​ന്തി​ര ആ​വ​ശ്യം വ​ന്നാ​ൽ വി​ളി​ക്ക​ത്ത​ക്ക വി​ധ​ത്തി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ബി​ല്ലു​ക​ൾ ഓ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.