കൃഷി ഒരു ലഹരിയാക്കാന്‌ മാതൃക തോട്ടം പദ്ധതിയുമായി എക്സൈസ് വകുപ്പ്
Friday, July 10, 2020 9:51 PM IST
മ​ല്ല​പ്പ​ള്ളി: യു​വാ​ക്ക​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വ്യ​ത്യ​സ്ത പ​ദ്ധ​തി​യു​മാ​യി മ​ല്ല​പ്പ​ള്ളി​യി​ലെ എ​ക്സൈ​സ് അ​ധി​കൃ​ത​ർ.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​നെ​തി​രെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നാ​യി കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തി​നാ​ണ് എ​ക്സൈ​സി​ന്‍റെ ശ്ര​മം.

താ​ലൂ​ക്കി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ല​ഹ​രി​ക്കെ​തി​രെ കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി കൃ​ഷി സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ളാ​ണ് എ​ക്സൈ​സ് വ​കു​പ്പ് താ​ലൂ​ക്കി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്.

"എ​ന്‍റെ കൃ​ഷി എ​ന്‍റെ ല​ഹ​രി' എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ആ​പ്ത​വാ​ക്യം. ക​ല്ലൂ​പ്പാ​റ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ഗ​വ​ൺ​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​ഞ്ച് സെ​ന്‍റ് വ​സ്തു​വി​ലാ​ണ് മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ച്ച​ക്ക​റി കൃ​ഷി ഒ​രു തു​ട​ക്ക​മെ​ന്ന രീ​തി​യി​ൽ ന​ട​ത്തു​ന്ന​ത്.

താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​വി​ഡ് -19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ്യ ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടും ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​മു​ക്ക് ആ​വു​ന്ന രീ​തി​യി​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു ശ്ര​മം കൂ​ടി​യാ​ണ് ഈ ​പ​ദ്ധ​തി​ക്കു പി​ന്നി​ലെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ മോ​ളി​ക്കു​ട്ടി ഷാ​ജി, ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ കു​രു​വി​ള, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ. രാ​ജ​ശേ​ഖ​ര​ൻ, മ​ല്ല​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ട്, അ​സി​സ്റ്റ​ന്‍റ് എ​ക്സ​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ബാ​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​കെ. സു​ദ​ർ​ശ​ന​ൻ പി​ള്ള, എ​ൻ​എ​സ്എ​സ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പി.​ടി. സ​ജീ​ഷ്, ദീ​പ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
മ​ദ്യം മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക​ൾ​ക്കെ​തി​രെ താ​ലൂ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം വി​ദ്യാ​ർഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന​തി​നാ​ണ് എ​ക്സൈ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​മ​യ്ക്ക, ക​റി​വേ​പ്പി​ല, ചേ​ന, ചേ​മ്പ്, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍, മ​ര​ച്ചീ​നി, എ​ത്ത​വാ​ഴ എ​ന്നീ ഇ​ന​ത്തി​ല്‍​പെട്ടതും കൂ​ടു​ത​ലാ​യി പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലാ​ത്തുമായത കാ​യ്‌​ഫ​ല​ങ്ങ​ളാ​ണ് സ്ഥ​ല​ത്ത് ന​ട്ട​ത്.