കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സെ​ന്‍റ​ർ ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 9:51 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ സ​മ്പ​ദ് ഘ​ട​ന​യു​ടെ ജീ​വ​നാ​ഡി​യാ​യ സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് എ​ല്‍​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ്ണ​ടി അ​നി​ല്‍. ബാ​ങ്കിം​ഗ് റെ​ഗു​ലേ​ഷ​ന്‍ ആ​ക്ട് ഭേ​ദ​ഗ​തി-2020 പി​ന്‍​വ​ലി​ക്കു​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​ര്‍​ന്നെ​ടു​ക്കാ​നു​ള​ള ആ​ര്‍​ബി​ഐ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ളാ കോ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സെ​ന്‍റ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ധ​ര്‍​ണ​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി.​അ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്. സൗ​മ്യ, ഷാ​ജി കോ​ട്ടു​ക്കു​ന്നേ​ല്‍, എ​സ്.​സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.