നീ​രൊ​ഴു​ക്കി​ല്ല, മാ​ലി​ന്യവാഹിനിയായി മ​ണി​പ്പു​ഴ തോ​ട്
Friday, July 10, 2020 9:57 PM IST
തി​രു​വ​ല്ല: അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ മ​ണി​പ്പു​ഴ​ത്തോ​ടി​ന് ശാ​പ​മോ​ക്ഷ​മി​ല്ല.തി​രു​വ​ല്ല പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്ന് പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യി​രു​ന്നു മ​ണി​പ്പു​ഴ​തോ​ട്. ഏ​റെ വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ട്ടി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും വ്യാ​പ​ക​മാ​ണ്.

പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ എ​ക്ക​ലും തോ​ട്ടി​ൽ കു​മി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ട്. മ​ണി​പ്പു​ഴ​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ച​പ്പോ​ൾ ഉ​ണ്ടാ​ക്കി​യ ത​ട​യ​ണ നീ​ക്കം ചെ​യ്യാ​തി​രു​ന്ന​തും സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യ്‌ യോ​ജ​ന​പ്ര​കാ​രം തോ​ടി​ന്‍റെ പെ​രി​ങ്ങ​ര ക​ണ്ണാ​ട്ടു​കു​ഴി ഭാ​ഗം മു​ത​ൽ ചാ​ത്ത​ങ്ക​രി ഭാ​ഗം ആ​ഴം​കൂ​ട്ടി ശു​ചീ​ക​രി​ച്ചു. എ​ന്നാ​ൽ തോ​ടി​ന്‍റെ തു​ട​ക്ക​ഭാ​ഗം മു​ത​ൽ പെ​രി​ങ്ങ​ര വ​രെ​യു​ള്ള ഭാ​ഗം മ​ലി​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. മ​ണി​പ്പു​ഴ, പെ​രി​ങ്ങ​ര പാ​ല​ങ്ങ​ളു​ടെ സ​മീ​പ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടും ഒ​ഴു​കി​പ്പോ​കു​ന്നി​ല്ല.

മ​ണി​മ​ല​യാ​റ്റി​ൽ നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​പ​റ ക​ട​വി​ൽ നി​ന്നും തു​ട​ങ്ങി പെ​രി​ങ്ങ​ര സ്വാ​മി​പാ​ലം വ​രെ ഒ​ഴു​കു​ന്ന തോ​ടി​നാ​ണ് ദു​ർ​ഗ​തി. ആ​റ്റു​തീ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന മു​ള​ങ്കാ​ടു​ക​ൾ വ​ള​ർ​ന്നു​പ​ന്ത​ലി​ച്ച് പ​ല​യി​ട​ത്തും തോ​ടി​ന് കു​റു​കെ കി​ട​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം ചെ​റി​യ വ​ള്ള​ങ്ങ​ൾ​ക്ക് പോ​ലും പോ​കാ​നാ​കി​ല്ല.
ഇ​തോ​ടൊ​പ്പം കു​ള​വാ​ഴ​യും മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ഒ​ഴു​കി​യെ​ത്തി മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്തി​നു മു​ന്പാ​യി തോ​ടി​നു ശു​ചീ​ക​ര​ണ പ​ദ്ധ​തി ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​ള​യം ഉ​ണ്ടാ​യാ​ൽ തോ​ട്ടി​ൽ പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ്ര​ള​യ​ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും ആ​ഴം​കൂ​ട്ട​ലി​നു പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ണി​പ്പു​ഴ തോ​ടി​നെ അ​വ​ഗ​ണി​ച്ചു.

പു​ളി​ക്കീ​ഴ്‌ ഷു​ഗ​ർ ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ വ​ള്ള​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ക​രി​മ്പ് കൊ​ണ്ടു​പോ​കാ​ൻ മ​ണി​പ്പു​ഴ തോ​ടി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു.

കൂ​ടാ​തെ യാ​ത്രാ ബോ​ട്ടു​ക​ൾ പോ​ലും തോ​ട്ടി​ലൂ​ടെ എ​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ലി​പ്പോ​ൾ ച​ങ്ങാ​ട​ത്തി​ൽ പോ​ലും പോ​കാ​നാ​കി​ല്ല. ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ഈ ​ജീ​വ​നാ​ഡി​യു​ടെ ദു​ര​വ​സ്ഥ കൃ​ഷി​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ദോ​ഷ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തോ​ട് ശു​ചീ​ക​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു വ​ര​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.