പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 10:14 PM IST
ചങ്ങ​നാ​ശേ​രി: ജ​നാ​ധി​പ​ത്യം, മതേ​ത​ര​ത്വം, ദേ​ശീ​യ​ത, പൗ​ര​ത്വം തു​ട​ങ്ങി ഇ​ന്ത്യ​ൻ ബ​ഹു​സ്വ​ര​ത​യു​ടെ അ​ള​വു​കോ​ലു​ക​ളും മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ളും അ​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യി മു​ദ്ര​കു​ത്തി പാ​ഠ്യ​പ​ദ്ധ​തി​യി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നു ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യം ഉ​യ​ർ​ത്തി​പി​ടി​ച്ച വി​ശാ​ല കാ​ഴ്ച​പ്പാ​ടു​ക​ളും ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ളും നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സു​ക​ളി​ൽനി​ന്നും ഒ​ഴി​വാ​ക്കാ​ൻ അ​നു​കൂ​ലാ​വ​സ​രം കാ​ത്തു​ക​ഴി​യു​ന്ന കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന​വ​കു​പ്പി​ന്‍റെ കു​ത്സി​ത നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വന്നിരിക്കു ന്നതെന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഓൺലൈനായി നടത്തിയ യോഗത്തിൽ പ്ര​സി​ഡന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, പ്ര​ഫ.​ ജാ​ൻ​സ​ൻ ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ പൊന്മാ​ങ്ക​ൽ, ജോ​യി പാ​റ​പ്പു​റം, ആ​നീ​സ് ജോ​ർ​ജ്, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, സോ​ജ​ൻ തോ​മ​സ്, ഷെ​യി​ൻ ജോ​സ​ഫ്, സി​ബി മൂ​ലം​കു​ന്നം, മോ​ഡി തോ​മ​സ്, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ടോ​മി​ച്ച​ൻ മേ​ത്ത​ശേ​രി, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, സാം​സ​ണ്‍ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.