അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌
Sunday, July 12, 2020 10:21 PM IST
മ​ല്ല​പ്പ​ള്ളി: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2020 - 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ​തി​നൊ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. http:// www.ihrd.kerala. gov.in/thss എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ പ്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​പേ​ക്ഷ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും 100 രൂ​പ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം (പ​ട്ടി​ക, വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ 50 രൂ​പ) 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മു​ന്പാ​യി സ്കൂ​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക്പ്ര​സ്തു​ത തീ​യ​തി​ക്ക് മു​മ്പാ​യി പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പ​ക്ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് യു​ക്ത​മാ​യ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്.അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള ലി​ങ്ക് ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ വെ​ബ് സൈ​റ്റ് ആ​യ www.ihrd. ac.in ലും ​ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​മെ​യി​ൽ [email protected] gmail.com, ഫോ​ൺ: 8547005010, 04692784994. ‌ ‌