പു​റ​മ​റ്റ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​സ​ന്ധി രൂ​ക്ഷം;‌ മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​കൂ​ടി പാ​ർ​ട്ടി വി​ട്ടു ‌
Monday, July 13, 2020 10:16 PM IST
കോ​ഴ​ഞ്ചേ​രി: പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ വി​നീ​ത് കു​മാ​റി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം നാ​ളെ ച​ർ​ച്ച ചെ​യ്യാ​നി​രി​ക്കേ പാ​ർ​ട്ടി​യി​ലെ മൂ​ന്നം​ഗ​ങ്ങ​ൾ കൂ​ടി രാ​ജി​വ​ച്ചു.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റും ര​ണ്ടാം​വാ​ർ​ഡ് മെം​ബ​റു​മാ​യ റെ​യ്ച്ച​ൽ ബോ​ബ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റും ജി​ല്ലാ കാ​ർ​ഷി​ക വി​ക​സ​ന​സ​മി​തി അം​ഗ​വു​മാ​യ പ​ത്താം​വാ​ർ​ഡ് മെം​ബ​റു​മാ​യ തോ​മ​സ് ജേ​ക്ക​ബ് (രാ​ജു പു​ളി​മൂ​ട്), ഒ​ന്നാം​വാ​ർ​ഡ് മെം​ബ​ർ ആ​ഷാ ജ​യ​പാ​ല​ൻ എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും രാ​ജി​വ​ച്ച​താ​യി ഇ​ന്ന​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന് ക​ത്തു ന​ല്കി​യ​ത്.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ റെ​നി സ​ന​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടു​കൂ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ലെ ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട നാ​ല് അം​ഗ​ങ്ങ​ളാ​ണ് രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. ‌
13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സ്- ഒ​ന്പ​ത്, സി​പി​എം-​മൂ​ന്ന്, സി​പി​ഐ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. ഇ​തി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ഇ. ​ടി. ര​വി​യെ കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ര​വി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​മാ​സം 12ന് ​സ്വ​ന്തം പാ​ർ​ട്ടി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​ത്. എ​ന്നാ​ൽ അ​യോ​ഗ്യ​നാ​യ മെം​ബ​ർ അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചു​വെ​ന്നു​കാ​ണി​ച്ച്, വി​നീ​ത്കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ല്കു​ക​യും സ്റ്റേ ​വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ലെ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്, അ​ജി​ത് പ്ര​സാ​ദ്, ശോ​ശാ​മ്മ ജോ​സ​ഫ്, സ​ജി ചാ​ക്കോ എ​ന്നി​വ​രെ​ക്കൂ​ടെ ചേ​ർ​ത്തു​കൊ​ണ്ട് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച മൂ​ന്ന് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തി​ന് ക​ഴി​ഞ്ഞ 29ന് ​നോ​ട്ടീ​സ് ന​ല്കി​യ​ത്. നാ​ളെ രാ​വി​ലെ 11.30ന് ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.‌
കോ​ണ്‍​ഗ്ര​സി​ന്‍റെ ധാ​ര​ണ​യ​നു​സ​രി​ച്ച് ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷം റെ​നി സ​ന​ലും പി​ന്നീ​ടു​ള്ള ര​ണ്ടു​വ​ർ​ഷം റെ​യ്ച്ച​ൽ ബോ​ബ​നു​മാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ഇ​തു​പോ​ലെ രാ​ജു പു​ളി​മൂ​ടി​നും വി​നീ​ത്കു​മാ​റി​നു​മാ​യി​രു​ന്നു വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.
എ​ന്നാ​ൽ ക​ഴി​ഞ്ഞ​യി​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് റെ​യ്ച്ച​ൽ ബോ​ബ​ൻ രാ​ജി​വ​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നോ​ടൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​മ​ത​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ജോ​ളി ജോ​ണി​നെ പ്ര​സി​ഡ​ന്‍റും ഈ​പ്പ​ൻ പോ​ളി​നെ വൈ​സ് പ്ര​സി​ഡ​ന്‍റും ആ​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നു​മാ​ണ് വി​മ​ത​പ​ക്ഷം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​ന്ന​തി​ൽ ധാ​ര​ണ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മേ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്ന ഡി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ ക​ടും​പി​ടു​ത്ത​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു​കാ​ര​ണ​മെ​ന്ന് വി​മ​ത​നേ​താ​വ് രാ​ജു പു​ളി​മൂ​ട് പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യു​വാ​ൻ പോ​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ‌