സ​ന്പ​ർ​ക്ക​വ്യാ​പ​നം തു​ട​രു​ന്നു ‌
Monday, July 13, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ സ​ന്പ​ർ​ക്ക​വ്യാ​പ​നം തു​ട​രു​ന്നു. കു​ല​ശേ​ഖ​ര​പ​തി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ന​ലെ 10 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ല​ഭി​ച്ച​ത്.
നാരങ്ങാനം, പന്തളം എന്നി വിടങ്ങളിലെ രണ്ട് സന്പർക്ക രോഗികൾക്കും കുലശേഖരപതി ബന്ധമാണ്..
കു​ല​ശേ​ഖ​ര​പ​തി മേ​ഖ​ല​യി​ലു​ള്ള 285 പേ​രി​ലാ​ണ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 40 ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി.
കു​ല​ശേ​ഖ​ര​പ​തി​യി​ൽ ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ദ്യ​പ​ട്ടി​ക​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യും ഭാര്യയും മക്കളും അടക്കം കുടും ബാംഗങ്ങളും  ഉൾപ്പെടുന്നു.
തണ്ണിത്തോട് സ്വദേശിയായ ഇയാളുടെ സഹോദരപുത്രനും രോഗം സ്ഥിരീകരിച്ചു. ‌
ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ്സ് ആ​സ്ഥാ​ന​ത്ത് 13 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വാ​യി​ല്ല.
പ​ന്ത​ളം, ക​ല്ലൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന. കു​ന്പ​ഴ​യി​ൽ വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.
തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ മ​റ്റൊ​രാ​ൾ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് ഇ​വ​രും ജോ​ലി ചെ​യ്യു​ന്ന​ത്.
ഇ​ന്ന​ലെ ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത കേ​സു​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.‌
പുതിയ രോഗികളുടെ സന്പർ ക്കങ്ങൾ കണ്ടെത്തി വരികയാ ണ്.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: തി​രു​വ​ല്ല, തു​ക​ല​ശേ​രി സ്വ​ദേ​ശി​നി (39), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി (36), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (ഏ​ഴ്്), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി (75), ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി (25), കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി (11), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (11), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (38), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (27), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി (24), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (28), പ​ന്ത​ളം സ്വ​ദേ​ശി (45), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (33). ‌