വെ​ബി​നാ​ർ ന​ട​ത്തി ‌
Monday, July 13, 2020 10:18 PM IST
തി​രു​വ​ല്ല: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പേ​പ്പ​ർ​ ബാ​ഗ് ദി​നാ​ച​ര​ണ​വും പ്ര​കൃ​ തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നു​ ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി വെ​ബി​നാ​ർ ന​ട​ത്തി.
പേ​പ്പ​ർ ബാ​ഗ് പോ​ലെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും സ​ർ​ക്കാ​രി​ന്‍റെ സ​ബ്സി​ഡി​യോ​ടു കൂ​ടി​യ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വെ​ബി​നാ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​മു​വേ​ൽ പ്ര​ക്കാ​നം വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ല​ക്സ് കൈ​പ്പ​ട്ടൂ​ർ, ജോ​ൺ​സ​ൺ പാ​ല​ത്ര, ഗി​രീ​ഷ് കു​മാ​ർ, രാ​ജ​ൻ റാ​ഫേ​ൽ, ഫി​ലി​പ്പ് എം. ​കോ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌‌