ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, July 14, 2020 10:08 PM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ക​ല്ലൂ​പ്പാ​റ - ക​ട​മാ​ൻ​കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പ​രി​ശോ​ധി​ച്ച വ​നി​താ ഡോ​ക്ട​ർ, ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഇ​ല​ക്ട്രീ​ഷ​ൻ എ​ന്നി​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. കാ​ലി​ലെ മു​റി​വി​ന് ചി​കി​ത്സ തേ​ടി​യ ഇ​യാ​ൾ ക​ല്ലൂ​പ്പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക​ല്ലൂ​പ്പാ​റ പി​എ​ച്ച്സി​യി​ൽ ഇ​യാ​ളു​ടെ സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ല്ലൂ​പ്പാ​റ​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.