സ​ന്പ​ർ​ക്ക സ്ഥി​രീ​ക​ര​ണ​ത്തി​നു പി​ന്നാ​ലെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Tuesday, July 14, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന. പ​ന്ത​ളം, ക​ല്ലൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ നീ​ട്ടി.
പ​ന്ത​ള​ത്ത് ആ​ർ​ടി പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കാ​ണ് നി​ർ​ദേ​ശം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ കൂ​ടു​ത​ലാ​യി ക​ണ്ട​തി​നാ​ലാ​ണി​ത്. ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ള​ത്ത് രോ​ഗി​യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക പൂ​ർ​ണ​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന നീ​ട്ടി.
തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​നാ സാ​ധ്യ​ത ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു​ണ്ട്. തി​രു​വ​ല്ല​യി​ൽ ആ​ദ്യം സ​ന്പ​ർ​ക്ക​രോ​ഗ​ബാ​ധ ക​ണ്ട മാ​ർ​ക്ക​റ്റ് പ​രി​സ​ര​ങ്ങ​ളി​ൽ മ​റ്റാ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
തു​ക​ല​ശേ​രി​യി​ൽ ര​ണ്ട് സ​ന്പ​ർ​ക്ക​രോ​ഗി​ക​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഒ​രു വാ​ർ​ഡ് ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണാ​യ​ത്.

ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹാ​യ​മൊ​രു​ക്കി എ​ൻ​എം​ആ​ർ ഫൗ​ണ്ടേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ആ​ശ​ങ്ക​യി​ലാ​ക്കി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സ​ഹാ​യ​മാ​യി എ​ൻ​എം​ആ​ർ ഫൗ​ണ്ടേ​ഷ​നും. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം അ​ര​മ​ണി​ക്കൂ​റി​നു​ള​ളി​ൽ ല​ഭി​ക്കു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ തു​ട​ക്ക​മാ​യി. മൂ​ന്ന് പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള എ​ണ്ണൂ​റോ​ളം പേ​രു​ടെ സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​ൻ എ​ൻ​എം​ആ​ർ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​യ റാ​പ്പി​ഡ് ടെ​സ്റ്റ് വാ​ഹ​നം സ​ഹാ​യ​മാ​യ​ത്.
സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ ഇ​തു സ​ഹാ​യ​ക​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഇ​ൻ ചാ​ർ​ജ് ഡോ. ​എം.​എ​സ്. ര​ശ്മി പ​റ​ഞ്ഞു.