ഉ​ത്ത​ര​വു​ണ്ടെ​ന്ന് മ​ന്ത്രി​യും;‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക്കൂ​ട്ടി​ല്‍‌
Saturday, August 1, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലാ​യി ആ​ര​ബി​ള്‍​ഭൂ​മി വ​നം റി​സ​ര്‍​വ് വ​ന​മേ​ഖ​ല​യാ​ണെ​ന്നു ധ്വ​നി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ​കു​പ്പു​ത​ല തീ​രു​മാ​ന​മി​ല്ലാ​തെ ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​തി​ക്കൂ​ട്ടി​ല്‍. ‌
ചേ​ത്ത​യ്ക്ക​ല്‍, പ​ട​യ​നി​പ്പാ​റ, ക​രി​കു​ളം, മ​ണി​യാ​ര്‍, പാ​മ്പി​നി, തെ​ക്കു​മ​ല, ത​ണ്ണി​ത്തോ​ട്, പ​മ്പാ​വ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1536.2 ഹെ​ക്ട​ര്‍ ആ​ര​ബി​ള്‍​ഭൂ​മി​യാ​ണ് വ​ന​ഭൂ​മി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് റാ​ന്നി ഡി​എ​ഫ്ഒ യു​ടേ​താ​യി ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്.
കൊ​ല്ലം മേ​ഖ​ല ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വു​ള്ള​താ​യി മ​ന്ത്രി​യും ഇ​ന്ന​ലെ സ​മ്മ​തി​ച്ചു.

വ​കു​പ്പു​ത​ല അ​റി​വി​ല്ലാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ള്ള​തെ​ന്നും പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു​മാ​ണ് മ​ന്ത്രി രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്നെ​ങ്കി​ലും നി​ല​വി​ലെ ഉ​ത്ത​ര​വ് മാ​റ്റാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. പ​ട്ട​യ​ഭൂ​മി​യി​ല​ട​ക്കം ഇ​തു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും.‌കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യ ഭൂ​മി​യെ​ന്ന നി​ല​യി​ലാ​ണ് ആ​ര​ബി​ള്‍ ഭൂ​മി എ​ന്ന​പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട​ത്. ഈ ​ഭൂ​മി​ക്കാ​ക​ട്ടെ പ​ട്ട​യ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​വാ​ദ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ പ​ട്ട​യം കൈ​വ​ശ​മു​ള്ള​വ​ര​ട​ക്കം ആ​ശ​ങ്ക​യി​ലാ​യി. ര​ണ്ട് താ​ലൂ​ക്കു​ക​ളി​ലാ​യി ആ​യി​ര​ക​ണ​ക്കി​നു ക​ര്‍​ഷ​ക​രെ ഉ​ത്ത​ര​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഉ​ത്ത​ര​വി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ പ​ട്ട​യ​ഭൂ​മി​യി​ല​ട​ക്കം വ​നം​വ​കു​പ്പി​നു നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. പാ​റ​ഖ​ന​ന​ത്തി​നാ​യി അ​നു​മ​തി തേ​ടി​യ 4.344 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് റി​സ​ര്‍​വ് മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ഇ​തി​ന്‍റെ പേ​രി​ല്‍ ഒ​രു പ്ര​ദേ​ശ​ത്തെ​യാ​ക​മാ​നം ഉ​ള്‍​പ്പെ​ടു​ത്തി ഉ​ത്ത​ര​വു ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യാ​ണ് സൂ​ച​ന.‌