ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ‌
Monday, August 3, 2020 10:13 PM IST
‌പെ​രു​മ്പെ​ട്ടി: പെ​രു​മ്പെ​ട്ടി പോ​ലീ​സ് അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്എ​ച്ച്ഒ വി​പി​ൻ ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​മാ​സം നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 32 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ‌