അ​തി​ജീ​വ​ന പ​ദ്ധ​തി: ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ഡി​ടി​പി​സി ‌
Monday, August 3, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ടൂ​റി​സം മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് അ​ന​ന്ത​ര ടൂ​റി​സം എ​ന്ന രീ​തി​യി​ല്‍ ഗ്രാ​മീ​ണ ടൂ​റി​സം അ​ഥ​വാ വി​ല്ലേ​ജ് ടൂ​റി​സം എ​ന്ന പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍.
ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ത്തോ, നി​ശ്ചി​ത മേ​ഖ​ല​യി​ലെ​യോ ആ​ളു​ക​ളു​ടെ വി​നോ​ദ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് അ​തേ​സ്ഥ​ല​ത്ത് ത​ന്നെ ത​ദ്ദേ​ശീ​യ ടൂ​റി​സം കേ​ന്ദ്രം വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഗ്രാ​മീ​ണ ടൂ​റി​സം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​ന്ന ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് ആ​ഭ്യ​ന്ത​ര​ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.‌
ന​ഗ​ര​വ​ത്ക​ര​ണം അ​ധി​കം ക​ട​ന്നു​ചെ​ന്നി​ട്ടി​ല്ലാ​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ലി​ല്‍ ഗ്രാ​മ​ങ്ങ​ളും വ​ന മേ​ഖ​ല​ക​ളും ജ​ലാ​ശ​യ​ങ്ങ​ളു​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ല്‍​സ്ഥി​തി നി​ല​നി​ര്‍​ത്തി ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്യേ​ണ്ട​താ​യു​ള്ള​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​റി​യ ഭ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ചെ​റി​യ ടൂ​റി​സം ആ​ക്ടി​വി​റ്റി​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​പ്രീ​തി വ​ര്‍​ധി​പ്പി​ക്കു​ക​യും വ​രു​മാ​ന​മാ​ര്‍​ഗം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.
ചെ​റി​യ ത​ര​ത്തി​ലു​ള്ള ട്ര​ക്കിം​ഗ്, ആ​റി​ലൂ​ടെ​യു​ള്ള വ​ഞ്ചി സ​വാ​രി, രാ​ത്രി​ക​ളി​ല്‍ ക്യാ​മ്പ് ഫ​യ​ര്‍, ചെ​റി​യ ഒ​ത്തു​കൂ​ട​ല്‍ (കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട്, കോ​വി​ഡാ​ന​ന്ത​രം) തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തോ​ടു​കൂ​ടി ആ​ഭ്യ​ന്ത​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ​ദ്ധ​തി നി​ർ​ദേ​ശം.‌
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​തി​നാ​യി അ​വ​രു​ടെ പ്ര​ദേ​ശ​ത്തെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​വു​ന്ന കേ​ന്ദ്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​വ​യു​ടെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ടൂ​റി​സം വ​കു​പ്പ് ഇ​ത് പ​ഠി​ച്ച് സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി​യ​തി​ന് ശേ​ഷം പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നോ ര​ണ്ടോ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ത് ആ​ദ്യ ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കും. തു​ട​ര്‍​ന്ന് ജി​ല്ല​യി​ലാ​ക​മാ​നം ഘ​ട്ടം ഘ​ട്ട​മാ​യി വി​പു​ലീ​ക​രി​ക്കും. ‌
പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍​ക്കും അ​വ​ര​വ​രു​ടെ പ്ര​ദേ​ശ​ത്തെ ടൂ​റി​സം സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​ത്തി ഡി​ടി​പി​സി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താം. കേ​ന്ദ്ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​വും സ്ഥ​ല​ത്തി​ന്റെ പ്ര​ത്യേ​ക​ത​യും ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​വു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഫോ​ട്ടോ​ക​ള്‍ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് ഓ​ഗ​സ്റ്റ് 31 ന് ​മു​ന്പാ​യി അ​യ​യ്ക്ക​ണം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ഴ​ഞ്ചേ​രി​യി​ലു​ള്ള ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ 04682311343 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ടാ​നാ​ണ് നി​ർ​ദേ​ശം. ‌