ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 4, 2020 10:29 PM IST
റാ​ന്നി: സ​മൂ​ഹ​ത്തി​ലെ ഏ​തൊ​രു വെ​ല്ലു​വി​ളി​യേ​യും ഏ​റ്റെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 5000 ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​ട്ടി​ച്ചു​വ​ട് ന​സ​റേ​ത്ത് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ത​ദ്ദേ​ശ റോ​ഡു​ക​ള്‍​ക്കാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​യാ​ണി​ത്. 2018-ലെ​യും 2019-ലെ​യും പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന​തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന​തു​മാ​യ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 11,000 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന റോ​ഡു​ക​ളാ​ണ് പു​ന​രു​ദ്ധ​രി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

1000 കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി സു​താ​ര്യ​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. നി​ര്‍​മാ​ണ പു​രോ​ഗ​തി​യും ഗു​ണ​നി​ല​വാ​ര​വും പ​രി​ശോ​ധി​ക്കാ​ന്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ സ​മി​തി​ക​ള്‍​ക്കു രൂ​പം ന​ല്‍​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മേ​ല്‍​നോ​ട്ട​ത്തി​ലാ​കും നി​ര്‍​മാ​ണം. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​രു​വി​ല്‍​പ്പ​ടി-​ന​സ​റേ​ത്ത് പ​ള്ളി​പ്പ​ടി റോ​ഡും ഉ​ള്‍​പ്പെ​ടും. ന​സ​റേ​ത്ത് പ​ള്ളി​പ്പ​ടി - ച​രു​വി​ല്‍​പ്പ​ടി വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് 25 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡി​ന് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു.

മ​ന്ത്രി എ.​സി മൊ​യ്തീ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ, റാ​ന്നി അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്‌​സി പാ​ണ്ടി​യ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി എ​ബ്ര​ഹാം, ഷി​ബു സാ​മു​വേ​ല്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ (എ​ല്‍​എ​സ്ജി​ഡി) എം.​ജി. ഹ​രി​കു​മാ​ര്‍, സ​സ്രേ​ത്ത് പ​ള്ളി വി​കാ​രി റ​വ. ബെ​ന്നി വി. ​എ​ബ്ര​ഹാം തുടങ്ങിയവർ ജി​ല്ല​യി​ലെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.